Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രാർഥിക്കാൻ...

പ്രാർഥിക്കാൻ അനുവദിച്ചില്ല; ഇസ്​ലാം സ്വീകരിക്കുമെന്ന ഭീഷണിയുമായി​ ദലിത്​ യുവതി

text_fields
bookmark_border
കാൻപുർ: ഉത്തർപ്രദേശിലെ നർകുർദ് ഗ്രാമത്തിൽ മേൽജാതിക്കാരായ ആളുകൾ 'ഭഗവത് കഥ' പരിപാടിക്കിടെ പ്രാർഥിക്കാൻ അനുവദിച്ചില്ലെന്ന പരാതിയുമായി ജയ് ദേവി എന്ന ദലിത് യുവതി രംഗത്തെത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ താനും ഭർത്താവും ഇസ്ലാം മതം സ്വീകരിക്കുമെന്ന് അവർ ഭീഷണി മുഴക്കി. പ്രാർഥിക്കാൻ അനുവദിക്കാതെ അവരുടെ കൈവശമുണ്ടായിരുന്ന ആരതി താലി തട്ടിത്തെറിപ്പിച്ച ശേഷം ചില യുവാക്കൾ അവരെ കൈയേറ്റം ചെയ്യുകയും എതിർക്കാൻ ശ്രമിച്ചപ്പോൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പട്ടികജാതി /പട്ടിക വർഗ (അതിക്രമം തടയൽ) നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story