കൊല്ലം ​െറയിൽവേ സ്​റ്റേഷൻ രണ്ടാം പ്രവേശനകവാടം നിർമാണം അന്തിമഘട്ടത്തിൽ

05:23 AM
14/09/2017
കൊല്ലം: െറയിൽവേ സ്റ്റേഷൻ രണ്ടാം പ്രവേശനകവാട നിർമാണം പൂർത്തിയാകുന്നു. കെട്ടിടനിർമാണം പൂർത്തിയായി. റോഡ്, പാർക്കിങ് ഗ്രൗണ്ട്, മേൽപാലം എന്നിവയാണ് ഇനി പൂർത്തിയാകാനുള്ളത്. അതിർത്തിതിരിച്ച് മതിൽ നിർമാണം, ഗേറ്റുകൾ സ്ഥാപിക്കൽ എന്നിവയാണ് ഇനി തുടങ്ങാനുള്ളത്. താഴ്ന്നഭാഗങ്ങൾ മണ്ണിട്ട് ഉറപ്പിേക്കണ്ടതുണ്ട്. അതിനുശേഷമേ റോഡ് നിർമിക്കാനാവൂ. റോഡിനൊപ്പം പാർക്കിങ് ഗ്രൗണ്ട് ഒരുക്കലും നടക്കും. പ്രധാന കവാടത്തിൽനിന്ന് രണ്ടാംകവാടത്തിലേക്കും ഒപ്പം വിവിധ പ്ലാറ്റ്േഫാമുകളിലേക്കും ഉള്ള മേൽപ്പാലം നിർമാണം ഭൂരിഭാഗം പൂർത്തിയായി. രണ്ടാം പ്രവേശന കവാടത്തിനടുത്തുണ്ടായിരുന്ന കൈയേറ്റങ്ങൾ നേരത്തെ ഒഴിപ്പിച്ചിരുന്നു. ബുക്കിങ് ഒാഫിസ്, ടിക്കറ്റ് കൗണ്ടർ എന്നിവയാണ് രണ്ടാംകവാടത്തിൽ ഉണ്ടാവുക. മാർേച്ചാടെ എല്ലാനിർമാണവും പൂത്തീകരിച്ച് രണ്ടാം കവാടം പ്രവർത്തനം തുടങ്ങുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഇതോടൊപ്പം സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായി വരുന്നു. മേൽപ്പാലവുമായി ബന്ധിപ്പിച്ചുള്ള ലിഫ്റ്റ്, ചലിക്കുന്ന പടികൾ എന്നിവ ഉടൻ സ്ഥാപിക്കും. കൊല്ലം-ചെേങ്കാട്ട ദേശീയപാത 744ൽ ക്രേവൺ ഹൈസ്കൂളിന് സമീപമാണ് രണ്ടാംകവാടം തയാറാക്കുന്നത്. കവാടത്തിനും സ്റ്റേഷൻ നവീകരണത്തിനുമായി എട്ടുകോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽപെടുന്ന വിശ്രമമുറികളുടെ നവീകരണം പൂർത്തിയായി. കൊല്ലം-ചെേങ്കാട്ട റെയിൽ പാത പൂർത്തിയാകുന്നതോടെ കൊല്ലം വഴി കൂടുതൽ ട്രെയിനുകൾ സർവിസ് തുടങ്ങുമെന്നാണ് പ്രതീക്ഷ. കൊല്ലം ചെന്നൈ എഗ്മോർ, കൊല്ലം-തിരുവനന്തപുരം പാസഞ്ചർ, എറണാകുളത്തും ആലപ്പുഴയിലും അവസാനിക്കുന്ന വണ്ടികൾ കൊല്ലംവരെ നീട്ടൽ തുടങ്ങിയ നിർദേശങ്ങൾ ഉയർന്നിരുെന്നങ്കിലും അവക്ക് അധികൃതർ പച്ചെക്കാടി കാണിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്ന് തുടങ്ങി നാഗർകോവിൽ മധുര വഴി ചെന്നൈ എഗ്മോറിലേക്ക് പോകുന്ന അനന്തപുരി എക്സ്പ്രസ് കൊല്ലം വരെ നീട്ടണമെന്ന നിർദേശം വന്നിട്ട് ഒരുവർഷത്തിലേറെയാകുന്നു. ഇതോടൊപ്പം തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് തിരുവനന്തപുരത്ത് ഒാട്ടം അവസാനിച്ചശേഷം കൊല്ലംവരെ മടങ്ങിവന്ന് വീണ്ടും തിരുവനന്തപുരത്തേക്ക് പാസഞ്ചർ എന്ന നിലയിൽ ഒാടിക്കുക എന്ന നിർദേശവും െവച്ചിരുന്നു. അതും പരിഗണിക്കെപ്പട്ടില്ല.
COMMENTS