കൊല്ലത്ത്​ ഇന്ന്​ ഗതാഗത നിയന്ത്രണം

05:23 AM
14/09/2017
കൊല്ലം: കോർപറേഷ​െൻറ ഒാണാഘോഷ സമാപാനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്ര കണക്കിലെടുത്ത് നഗരത്തിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ബസുകൾ കപ്പലണ്ടിമുക്ക്, ചെമ്മാമുക്ക്, കടപ്പാക്കട, ആശ്രാമം, ലിങ്ക് റോഡ്, താലൂക്ക് ഒാഫിസ് ജങ്ഷൻ വഴി ആലപ്പുഴ ഭാഗത്തേക്ക് പോകണം. ചെറിയ വാഹനങ്ങൾക്ക് ആർ.ഒ.ബി, കൊച്ചുപ്ലാമൂട്, പോർട്ട് റോഡ്, അമ്മച്ചിവീട് വഴി പോകാം. ആലപ്പുഴയിൽനിന്ന് വരുന്ന ബസുകൾ താലൂക്ക്, ലിങ്ക് റോഡ്, ആശ്രാമം, കടപ്പാക്കട, ചെമ്മാമുക്ക്, കപ്പലണ്ടിമുക്ക് വഴി തിരുവനന്തപുരേത്തക്ക് പോകണം. കണ്ണനല്ലൂർ, കുണ്ടറ ഭാഗത്തുനിന്ന് കൊല്ലം വരെയുള്ള ബസുകൾ കടപ്പാക്കട വഴി ആശ്രാമത്ത് സർവിസ് അവസാനിപ്പിച്ച് മടങ്ങണം. കണ്ണനല്ലൂർ ഭാഗത്തുനിന്നുള്ള ചെറിയ വാഹനങ്ങൾ ചെമ്മാമുക്ക്, ജവഹർ ജങ്ഷൻ, കോളജ് ജങ്ഷൻ, ആർ.ഒ.ബി വഴി പോകണം. ആണ്ടാമുക്കം സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന ബസുകൾ കൊച്ചുപിലാമ്മൂട്, ആർ.ഒ.ബി, കപ്പലണ്ടിമുക്ക്, മേവറം വഴി അയത്തിൽ, കുണ്ടറ ഭാഗങ്ങളിലേക്ക് പോകേണ്ടതാണ്. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന ലോറികൾ കൊട്ടിയം കണ്ണനല്ലൂർ, കുണ്ടറ, ഭരണിക്കാവ്, ചക്കുവള്ളി, പുതിയകാവ് വഴി ആലപ്പുഴക്കും ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ലോറികൾ പുതിയകാവ്, ചക്കുവള്ളി ഭരണിക്കാവ്, കുണ്ടറ, കണ്ണനല്ലൂർ കൊട്ടിയം വഴി തിരുവനന്തപുരത്തേക്കും പോകേണ്ടതാണ്. കപ്പലണ്ടി മുക്ക് മുതൽ കടപ്പാക്കട, താലൂക്ക് ഒാഫിസ്, ലിങ്ക് റോഡ് വരെയും ആർ.ഒ.ബി മുതൽ കൊച്ചുപിലാമൂട്, ബീച്ച് റോഡുവരെയും ഉച്ചക്ക് രണ്ട് മുതൽ വാഹനപാർക്കിങ് അനുവദിക്കില്ല.
COMMENTS