ഓണാഘോഷവും വടംവലി മത്സരവും

05:17 AM
14/09/2017
കിളിമാനൂർ: വെള്ളല്ലൂർ ജവഹർ ജ്യോതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ 18-ാം വാർഷികവും ഓണാഘോഷവും രണ്ടാ-മത് അഖില കേരള വടംവലി മത്സരവും 14,15 തീയതികളിൽ നടക്കും. വെള്ളല്ലൂർ ജവഹർ ജങ്ഷനിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതൽ കലാ-കായിക മത്സരങ്ങൾ ആരംഭിക്കും. വൈകീട്ട് നാലിന് ക്വിസ് മത്സരം. വെള്ളിയാഴ്ച വൈകട്ട് നാലിന് സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും അവാർഡ് വിതരണവും. രാത്രി 8.30 മുതൽ നടക്കുന്ന വടംവലി മത്സരം കിളിമാനൂർ സി.ഐ വി.എസ്. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും.
COMMENTS