ബീച്ച്​ റോഡിൽനിന്നുവരുന്ന വാഹനങ്ങൾക്ക്​ ഇനി ചിന്നക്കട റൗണ്ട്​ ചുറ്റി പോകാം

05:20 AM
13/09/2017
കൊല്ലം: ബീച്ച് റോഡിൽനിന്നുവരുന്ന വാഹനങ്ങൾക്ക് ഇനി ചിന്നക്കട റൗണ്ട് ചുറ്റി വിവിധ ഭാഗങ്ങളിലേക്ക് പോകാം. ചൊവ്വാഴ്ച മുതലാണ് ട്രാഫിക് പരിഷ്കാരം നടപ്പാക്കിയത്. ഇതിനായി ട്രാഫിക് ലൈറ്റും സ്ഥാപിച്ചു. നേരത്തേ ബീച്ച് റോഡിൽനിന്നുവരുന്ന വാഹനങ്ങൾ ചിന്നക്കട റൗണ്ട് ചുറ്റിയാണ് പോയിരുന്നത്. പിന്നീട് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് ഇൗ റൂട്ടിൽ വരുന്ന വാഹനങ്ങൾ പാർവതിമിൽ ജങ്ഷനിൽ പോയാണ് തിരിഞ്ഞുവന്നിരുന്നത്. ചിന്നക്കടയിൽനിന്ന് പാർവതിമിൽ ജങ്ഷനിൽ പോയി കറങ്ങിവന്നിരുന്ന യാത്രക്കാർക്ക് ഒരു കിലോമീറ്ററിലധികമാണ് സഞ്ചരിക്കേണ്ടിയിരുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമായിരുന്നു. പരാതികൾക്കിടയാക്കിയതോടെയാണ് പുതിയ പരിഷ്കാരം നടപ്പാക്കാൻ അധികൃതർ നിർബന്ധിതരായത്. അതേസമയം, മേൽപാലത്തിന് മുകളിലൂടെ വരുന്ന വാഹനങ്ങൾക്ക് പുതിയ പരിഷ്കാരം വരുന്നതിന് മുമ്പ് തന്നെ റൗണ്ട് ചുറ്റി വിവിധ ഭാഗങ്ങളിലേക്ക് പോകാമായിരുന്നു. ചൊവ്വാഴ്ച മുതൽ മേൽപാലത്തിന് അടിയിലൂടെയുള്ള ബീച്ച് റോഡിൽനിന്ന് വരുന്ന വാഹനങ്ങളും റൗണ്ട് ചുറ്റിപ്പോകുന്നതിനാൽ അപകടത്തിന് സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നുണ്ട്. പുതിയ പരിഷ്കാരത്തി​െൻറ ആദ്യദിവസം പൊലീസി​െൻറ മുഴുവൻസമയ സേവനവും ഉണ്ടായിരുന്നു.
COMMENTS