ബഷീർ ബാബുവിന്​ ജീവൻ നിലനിർത്താൻ കാരുണ്യം വേണം

05:20 AM
13/09/2017
ശാസ്താംകോട്ട: ബ്രെയിൻ ട്യൂമറിന് മരുന്നു കഴിച്ചതിലൂടെ ഇരുവൃക്കയും തകർന്ന നിർധന ഗൃഹനാഥൻ തുടർചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ഇടതു വൃക്കയുടെ പ്രവർത്തനം പൂർണമായും നിലച്ചിരിക്കുകയാണ്. വലതു വൃക്ക ഭാഗികമായേ പ്രവർത്തിക്കുന്നുള്ളൂ. ശാസ്താംകോട്ട ആയിക്കുന്നം തറയിൽ വീട്ടിൽ ബഷീർ ബാബുവാണ് ജീവൻ നിലനിർത്താൻ കാരുണ്യം തേടുന്നത്. ഇദ്ദേഹത്തിനും ഡിസ്ക് തകരാറിലായ ഭാര്യക്കും മരുന്നിന് മാത്രം പ്രതിമാസം 22,000 രൂപ വേണ്ടി വരുന്നുണ്ട്. നാട്ടുകാരുടെ സഹായംകൊണ്ടാണ് ഇപ്പോൾ ജീവിതം തള്ളിനീക്കുന്നത്. ബഷീർ ബാബുവി​െൻറ പേരിൽ ഇന്ത്യൻ ബാങ്ക് ഭരണിക്കാവ് ശാഖയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 750411029 IFSC IDIB000B073. ഫോൺ: 8086552348.
COMMENTS