വ്യാജ പോളിസി: ജാഗ്രത നിർദേശവുമായി വാഹന ഇൻഷുറൻസ് കമ്പനികൾ

05:20 AM
13/09/2017
കൊല്ലം: പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ വാഹന ഇൻഷുറൻസ് പോളിസികൾ തയാറാക്കി തട്ടിപ്പ് വ്യാപകമാവുന്നു. ഇത്തരം വ്യാജപോളിസികൾ എടുത്ത് പണം നഷ്്ടപ്പെടുന്നവർ വർധിച്ചതോടെ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ ജാഗ്രതാ നിർദേശവുമായി രംഗത്തെത്തി. അംഗീകൃത ഏജൻറുമാർ വഴിയല്ലാതെ വാഹന ഇൻഷുറൻസ് ഇടപാടുകൾ ഒഴിവാക്കാനാണ് നിർദേശം. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികളെ സമീപിക്കുമ്പോൾ മാത്രമാണ് അബദ്ധംപറ്റിയ വിവരം അറിയുക. ഇൻഷുറൻസ് രംഗത്തെ തട്ടിപ്പുകൾക്കെതിരെ മാധ്യമങ്ങളിലൂടെയും ബോധവത്കരണം നടത്താൻ ഇൗരംഗത്തെ പ്രമുഖ കമ്പനികൾ നടപടി തുടങ്ങിയിട്ടുണ്ട്. ന്യൂ ഇന്ത്യ ഇൻഷുറൻസ്, നാഷനൽ ഇൻഷുറൻസ്, ഓറിയൻറൽ ഇൻഷുറൻസ്, യുെെനറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നീ കമ്പനികളാണ് ഉപഭോക്താക്കൾ തട്ടിപ്പുകാരെ തിരിച്ചറിയണമെന്ന് ഇതിനകം മുന്നറിയിപ്പ് നൽകിയത്. ഇൻഷുറൻസ് കമ്പനികൾക്ക് പ്രീമിയം തുക ചെക്കായി നൽകുന്നവർ ക്രോസ് ചെക്ക് തന്നെ നൽകണമെന്നാണ് നിർദേശം. പണമായിട്ടാണെങ്കിൽ കമ്പനികളുടെ ഒാഫിസുകളിലോ അംഗീകൃത ഏജൻറിനോ മാത്രം നൽകുക. വാഹന ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് പോളിസി വിവരങ്ങളടങ്ങുന്ന സേന്ദശം ഇൻഷുറൻസ് കമ്പനികൾ അയക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. പോളിസി രേഖയിൽ ക്യൂആർ കോഡ് ഉറപ്പാക്കണം. ആധികാരികത ഉറപ്പാക്കാൻ ഇൻഷുറൻസ് കമ്പനികളുടെ വെബ്സൈറ്റുകൾ സന്ദർശിക്കുകയടക്കം നിർദേശങ്ങളും നൽകിയിട്ടുണ്ട്. വ്യാജ ഇൻഷുറൻസ് രേഖകൾ പൊലീസി​െൻറയും മോേട്ടാർ വാഹന വകുപ്പി​െൻറയും പരിശോധനകളിൽ സാധാരണ പിടികൂടാറില്ല. എസ്. ഷാജിലാൽ
COMMENTS