Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2017 4:59 AM GMT Updated On
date_range 12 Sep 2017 4:59 AM GMTകണ്ണന്താനത്തിെൻറ മന്ത്രിസ്ഥാനം; പരിഹസിച്ച് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസെൻറ ഫേസ്ബുക്ക് പോസ്റ്റ്
text_fieldsbookmark_border
തിരുവനന്തപുരം: വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗത്തിെൻറ പേരില്‍ ദുര്‍ബലമായ വകുപ്പുകളിട്ട് ശശികല ടീച്ചര്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സംഘ്പരിവാരങ്ങള്ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ മൃദു സമീപനത്തിന് ഇത് മറ്റൊരു ഉദാഹരണം കൂടിയാണെന്ന് ഫേസ്ബുക്ക് പോസിറ്റിൽ അദ്ദേഹം കുറിച്ചു. ആര്.എസ്.എസിെൻറ സര്‍വാധികാരി മോഹന്‍ ഭഗവത് സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് ജില്ലയിലെ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ നോട്ടീസ് കൊടുത്ത ജില്ല കലക്ടറെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലംമാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇടതുപക്ഷ എം.എല്‍.എയായിരുന്ന അല്‍ഫോൻസ് കണ്ണന്താനത്തിനെ നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമാക്കിയപ്പോള്‍ വാനോളം പുകഴ്ത്തി കേരള ഹൗസില്‍ സദ്യ നല്കിയപ്പോള് ബീഫ്ഫ്രൈ വിളമ്പാതിരിക്കാന്‍ ശ്രദ്ധിച്ചതും മുഖ്യമന്ത്രിയാണ്. തിങ്കളാഴ്ച കാഞ്ഞിരപ്പള്ളിയില്‍ വന്ന കേന്ദ്രമന്ത്രി കണ്ണന്താനം സി.പി.എമ്മിെൻറ ഓഫിസില്‍ ചാടിക്കയറിയതും ജനങ്ങള്‍ കണ്ടതാണെന്ന് ഹസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story