Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:24 AM GMT Updated On
date_range 2017-10-31T10:54:00+05:30ഈ മരണങ്ങൾക്ക് ഉത്തരവാദി കമ്പനിതന്നെ
text_fieldsചവറ: കെ.എം.എം.എൽ എം.എസ് യൂനിറ്റിലെ പാലം തകർന്നത് കമ്പനി ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്ന് പരക്കെ ആക്ഷേപം. ഏകദേശം 40 അടി ഉയരത്തിലാണ് പാലം നിർമിച്ചിരുന്നത്. തൂണുകൾ മുക്കാലും തുരുമ്പിച്ച് നാശമായത് ശ്രദ്ധയിൽ പെടുത്തിയിരുെന്നങ്കിലും കമ്പനി അധികൃതർ അത് ചെവിക്കൊണ്ടില്ല. കാലാകാലങ്ങളിൽ പാലം ബലപ്പെടുത്താൻ ഒരു നടപടിയും കമ്പനി നടത്തിയിരുന്നില്ല. വല്ലപ്പോഴും കുറച്ച് പെയിൻറടിക്കുന്നതാണ് അധികൃതരുടെ ബലപ്പെടുത്തൽ. 13 വർഷം പഴക്കമുള്ള പാലത്തിെൻറ നിർമാണത്തിലും വേണ്ടത്ര മേൽനോട്ടം കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നാണ് പൊതുവേയുള്ള ആക്ഷേപം. പരാതികൾ ഉയർന്നപ്പോൾതന്നെ പാലം ബലപ്പെടുത്തിയിരുെന്നങ്കിൽ അപകടം ഒഴിവാകുമായിരുന്നു. കോടിക്കണക്കിന് രൂപ ലാഭം കൊയ്യുന്ന കമ്പനി പാലത്തിെൻറയോ അതിലൂടെ യാത്ര ചെയ്യുന്നവരുടെയോ സുരക്ഷക്ക് ഒരു വിലയും കൽപിക്കാതിരുന്നതിനാലാണ് മൂന്ന് ജീവൻ നഷ്ടമായത്.
Next Story