Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:24 AM GMT Updated On
date_range 2017-10-31T10:54:00+05:30ശബരിമല തീർഥാടനം സ്പെഷൽ ട്രെയിനുകൾ കേരളത്തിന് അനുവദിക്കണം ^മന്ത്രി ജി. സുധാകരൻ
text_fieldsശബരിമല തീർഥാടനം സ്പെഷൽ ട്രെയിനുകൾ കേരളത്തിന് അനുവദിക്കണം -മന്ത്രി ജി. സുധാകരൻ തിരുവനന്തപുരം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് കേരളത്തിലേക്ക് സ്പെഷൽ െട്രയിനുകളും സൂപ്പർഫാസ്റ്റ് െട്രയിനുകളും അനുവദിക്കണെമന്നും എറണാകുളത്ത് യാത്ര അവസാനിപ്പിക്കുന്ന ദീർഘദൂര െട്രയിനുകൾ ശബരിമല തീർഥാടകർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു. കഴിഞ്ഞ മണ്ഡല കാലത്ത് ഇന്ത്യൻ റെയിൽവേ നൽകിയ സേവനങ്ങൾക്ക് നന്ദി അറിയിക്കുകയും മെച്ചപ്പെട്ട സേവനം ഈ മണ്ഡല കാലത്ത് ഉണ്ടാകണമെന്ന് കത്തിലൂടെ അഭ്യർഥിക്കുകയും ചെയ്തു.
Next Story