Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:24 AM GMT Updated On
date_range 2017-10-31T10:54:00+05:30പിതാവിനെ കൊന്നത് പ്ലാസ്റ്റിക് കസേരകൊണ്ട് തലക്കടിച്ചെന്ന് മകെൻറ കുറ്റസമ്മതം
text_fieldsമലയിൻകീഴ്: മഞ്ചാടി സി.എസ്.ഐ പള്ളിക്ക് സമീപം മഞ്ചാടി ഹൗസിൽ വാടകക്ക് താമസിക്കുന്ന കെ. ഭാസ്കരൻനായരെ (63) കൊന്നത് പ്ലാസ്റ്റിക് കസേര കൊണ്ട് തലക്കടിച്ചാണെന്ന് മകൻ ഗോപകുമാറിെൻറ (36) കുറ്റസമ്മതം. പൊലീസ് പറയുന്നത്: പിതാവും മകനും നിത്യവും മദ്യലഹരിയിൽ വഴക്കിടുന്നതിൽ മനംനൊന്ത് ഭാസ്കരൻനായരുടെ ഭാര്യ ലതകുമാരി ഇളയ മകനോടൊപ്പം തിരുമലയിലാണ് താമസിക്കുന്നത്. ശനിയാഴ്ച രാത്രി പതിവുപോലെ പരസ്പരം വഴക്കിടുന്നതിനിടെ ഗോപകുമാർ പിതാവിനെ പ്ലാസ്റ്റിക് കസേര കൊണ്ട് തലക്കടിച്ചുവീഴ്ത്തി. നിലത്തുവീണ ഭാസ്കരൻ നായരെ ചവിട്ടുകയും അടിക്കുകയും ചെയ്തു. അനക്കമില്ലാതായപ്പോൾ പിതാവ് രക്തം ഛർദിച്ചതായി ലതകുമാരിയെ വിളിച്ചുപറഞ്ഞു. അവർ ഇളയ മകനുമായെത്തിയാണ് ഭാസ്കരൻ നായരെ ആശുപത്രിയിൽ കൊണ്ടുപോയത്. അപ്പോഴേക്കും മരിച്ചിരുന്നു. സ്വാഭാവിക മരണം ആെണന്ന് കരുതിയിരിക്കെ ഇൻക്വസ്റ്റ് നടത്തിയപ്പോൾ ശരീരത്തിൽ ഗുരുതര പരിക്കുകൾ കണ്ടതിനെതുടർന്നാണ് ഗോപകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒരു ദിവസം നീണ്ട ചോദ്യംചെയ്യലിൽ കുറ്റം സമ്മതിക്കാതിരുന്ന ഗോപകുമാർ തിങ്കളാഴ്ച വൈകീട്ടാണ് കുറ്റസമ്മതം നടത്തിയത്. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.
Next Story