Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുറ​േമ്പാക്ക്​ റോഡ്​...

പുറ​േമ്പാക്ക്​ റോഡ്​ മതിൽകെട്ടി അടച്ചു; മൃതദേഹം കനാലിലൂടെ ചുമന്നത്​ 300 മീറ്റർ

text_fields
bookmark_border
ചെങ്ങന്നൂർ: സ്വകാര്യ വ്യക്തി കനാൽ മതില്‍കെട്ടി അടച്ചതിനെത്തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചത് കനാലിലൂടെ ചുമന്ന്. ചെങ്ങന്നൂര്‍ ചെറിയനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കണ്ടനേഴത്ത് വീട്ടില്‍ എം.കെ. സദാശിവ​െൻറ (74) മൃതദേഹമാണ് 300 മീറ്റര്‍ ചുമന്ന് പി.ഐ.പി കനാലിലൂടെ വീട്ടിലെത്തിച്ചത്. ഒഡിഷയിലെ റൂര്‍ക്കേല സ്റ്റീല്‍ പ്ലാൻറ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം പക്ഷാഘാതത്തെത്തുടര്‍ന്ന് അഞ്ചുമാസമായി കിടപ്പിലായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സദാശിവ​െൻറ കണ്ടനേഴത്ത് വീട്ടിലേക്കുള്ള ഏക സഞ്ചാരമാര്‍ഗം സമീപമുള്ള കനാല്‍ പുറമ്പോക്കിലൂടെയായിരുന്നു. സ്വകാര്യ വ്യക്തി കനാലിന് കുറുകെ മതില്‍കെട്ടി അടച്ചതോടെ വീട്ടിലെത്താന്‍ നടവഴി നിഷേധിക്കുന്നതായി കുടുംബം നേരേത്ത പരാതി നല്‍കിയിരുന്നു. രോഗം ബാധിച്ച വയോധികരെ ആശുപത്രിയിലെത്തിക്കാന്‍പോലും കഴിയാതെ ഈ പ്രദേശത്തെ മൂന്ന് കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. കനാല്‍ പുറമ്പോക്ക് വെട്ടിത്തെളിച്ച് വെള്ളക്കെട്ടിന് മീതെ മരക്കൊമ്പുകള്‍ മുറിച്ചിട്ട് താൽക്കാലിക സംവിധാനം ഒരുക്കിയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ആനന്ദവല്ലി. മക്കള്‍: അനുജ, അജിത്ത്കുമാര്‍ (സി.പി.ഒ, ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ഓഫിസ്). മരുമക്കള്‍: സുരേഷ്ബാബു, സുബി. (ചിത്രം എ.പി.ജി 50 -പി.ഐ.പി കനാലിന് മുകളിലൂടെ മൃതദേഹം കൊണ്ടുപോകുന്നു) എ.പി.ജി 51 എം.കെ. സദാശിവൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story