Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടികവർഗ...

പട്ടികവർഗ ഉദ്യോഗാർഥികൾക്ക്​ കുടുംബശ്രീയിൽ പി.എസ്​.സി പരിശീലനം

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയിൽ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപെട്ട 30 ഉദ്യോർഗാർഥികൾക്ക് സൗജന്യ റസിഡൻഷ്യൽ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. കമ്പനി/ ബോർഡ്/ കോർപറേഷൻ അസിസ്റ്റൻറ് പരീക്ഷക്ക് വേണ്ടിയാണ് പരിശീലനം നൽകുന്നത്. അപേക്ഷഫോറവും വിശദവിവരങ്ങളും അതാത് കുടുംബശ്രീ സി.ഡി.എസ് ഒാഫിസിൽനിന്ന് ലഭിക്കും. അപേക്ഷഫോറം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പട്ടികവർഗ ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ കുടുംബശ്രീ ജില്ല മിഷന് സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബർ 10ന് വൈകുന്നേരം അഞ്ചുവരെ.
Show Full Article
TAGS:LOCAL NEWS 
Next Story