Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:20 AM GMT Updated On
date_range 2017-10-31T10:50:58+05:30അനുശോചിച്ചു
text_fieldsആറ്റിങ്ങല്‍: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണത്തില്‍ ആറ്റിങ്ങല്‍ മലയാളശാല . കൊളാഷ് സുരേഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വര്‍ക്കല ഗോപാലകൃഷ്ണന്‍, വിജയന്‍പാലാഴി, വഞ്ചിയൂര്‍ ഉദയകുമാര്‍, കെ.എസ്. സുജ, ആറ്റിങ്ങൽ ഗോപന്‍, സാജൻ കവലയൂര്‍, ബിനുവേലായുധന്‍ എന്നിവര്‍ പങ്കെടുത്തു. 'നാട്ടുകൂട്ട'വുമായി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ ആറ്റിങ്ങല്‍: സ്കൂളിലെ രക്ഷിതാക്കളുടെ അടുത്തേക്ക് 'നാട്ടുകൂട്ട'വുമായി അവനവഞ്ചേരി ഗവ. ഹൈസ്കുൾ. പി.ടി.എ യോഗത്തിന് വിവിധ അസൗകര്യങ്ങൾ കാരണം എത്താൻ കഴിയാത്ത രക്ഷിതാക്കളെത്തേടി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ 'നാട്ടുകൂട്ട'വുമായി കരിക്കകംകുന്നിലേക്ക് എത്തി. കൂടുതൽ കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന കോളനി ഗ്രാമമായ കരിക്കകം കുന്നിൽ സ്കൂളിലെ പ്രവർത്തനങ്ങൾ വിശദീകരിക്കാനും രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാനുമായി ഹെഡ്മിസ്ട്രസും അധ്യാപകരും പി.ടി.എ ഭാരവാഹികളും എത്തിയത് നാട്ടുകാർക്ക് കൗതുകമായി. സ്കൂളിലെ ആദ്യത്തെ കോർണർ പി.ടി.എ യോഗമാണ് ഞായറാഴ്ച നൂറുകണക്കിന് രക്ഷിതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായത്. കൂലിപ്പണിക്കാരായ രക്ഷിതാക്കൾക്ക് സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ സ്കൂളിൽ നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കിയാണ് പി.ടി.എ അവരുടെ അടുത്തേക്കെത്തിയത്. സ്കൂളിൽ നടക്കുന്ന പാഠ്യ--പാഠ്യേതര പ്രവർത്തനങ്ങൾ വിശദീകരിക്കാനും രക്ഷിതാക്കൾക്ക് പറയാനുള്ളത് അധികൃതർക്ക് കേൾക്കാനും 'നാട്ടുകൂട്ടം' വഴിയൊരുക്കി. നഗരസഭ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.ജെ. രവികുമാർ അധ്യക്ഷതവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്. മോഹനൻ, ആറ്റിങ്ങൽ നഗരസഭ കൗൺസിലർമാരായ ശോഭനകുമാരി, ഗീതാകുമാരി, മുദാക്കൽ ഗ്രാമ പഞ്ചായത്ത് അംഗം എസ്. മിനി, പി.ടി.എ ഭാരവാഹികളായ പട്ടരുവിള ശശി, എം. പ്രദീപ്, മഞ്ജുഷ പ്രദീപ്, ഹെഡ്മിസ്ട്രസ് എം.എസ്. ഗീത പത്മം, ബി.ആർ.സി പരിശീലകനായ അനിൽകുമാർ, അധ്യാപകരായ എൻ. സാബു, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Next Story