Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 5:00 AM GMT Updated On
date_range 2017-10-31T10:30:00+05:30വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ജില്ല മുന്നിൽ ^സബ് കലക്ടർ
text_fieldsവയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ജില്ല മുന്നിൽ -സബ് കലക്ടർ തിരുവനന്തപുരം: വയോജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നതായി രക്ഷാകർത്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള മെയിൻറനൻസ് ൈട്രബ്യൂണൽ ജില്ല പ്രിസൈഡിങ് ഓഫിസറും സബ് കലക്ടറുമായ ഡോ. ദിവ്യ എസ്. അയ്യർ. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് രക്ഷാകർത്താക്കൾക്കും മുതിർന്ന പൗരന്മാർക്കുമെതിരെയുള്ള അതിക്രമങ്ങളിൽ രാജ്യത്ത് ഒന്നാമത് തിരുവനന്തപുരമാണ്. മാസംതോറും നൂറിലേറെ പരാതികളാണ് തനിക്ക് മുന്നിലെത്തുന്നതെന്നും അവർ അറിയിച്ചു. വിദ്യാസമ്പന്നരും സാമ്പത്തികഭദ്രതയുള്ളവരുമാണ് പലപ്പോഴും പ്രതിസ്ഥാനത്ത്. തങ്ങളുടെ സംരക്ഷണത്തിന് നിയമമുണ്ടെന്നുപോലും അറിയാത്തവരാണ് പലപ്പോഴും അതിക്രമങ്ങൾക്ക് ഇരയാകുന്നത്. സാമ്പത്തിക ലാഭത്തിനായി മാതാപിതാക്കളെ സഹോദരങ്ങൾക്കെതിരെ ഉപയോഗിച്ച് ഈ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത്തരം പ്രവണതകൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കേണ്ടതാണെന്നും സബ് കലക്ടർ അഭിപ്രായപ്പെട്ടു. വയോജന ദിനാചരണങ്ങളുടെ ഭാഗമായി നിയമബോധവത്കരണക്ലാസും പ്രശ്നപരിഹാര അദാലത്തും സംഘടിപ്പിക്കും. ചൊവ്വാഴ്ച കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന അദാലത്തിൽ 190ഒാളം കേസുകൾ പരിഗണിക്കും. പുതിയ പരാതികളും സ്വീകരിക്കും. നേത്ര -ജീവിതശൈലീരോഗ മെഡിക്കൽ ക്യാമ്പുകളും പൊതുസമ്മേളനവും നടക്കും. സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ അധ്യക്ഷതയിൽ ഉച്ചക്ക് 12ന് ചേരുന്ന പൊതുസമ്മേളനം ആരോഗ്യ സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മേയർ വി.കെ. പ്രശാന്ത്, കലക്ടർ ഡോ. കെ. വാസുകി തുടങ്ങിയവർ സംബന്ധിക്കും.
Next Story