Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 5:14 AM GMT Updated On
date_range 2017-10-30T10:44:59+05:30അഹ്മദ് പട്ടേലിനെതിരായ ആരോപണം നിർഭാഗ്യകരം ^ഉമ്മൻ ചാണ്ടി
text_fieldsഅഹ്മദ് പട്ടേലിനെതിരായ ആരോപണം നിർഭാഗ്യകരം -ഉമ്മൻ ചാണ്ടി തിരുവനന്തപുരം: ഭീകരസംഘടനയായ ഐ.എസുമായി കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലിന് ബന്ധമുണ്ടെന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആരോപണം അങ്ങേയറ്റം അപലപനീയമാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗുജറാത്തിലെ ഭരണപരാജയം മറച്ചുവെക്കാനാണ് ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളുമായി ബി.ജെ.പി രംഗത്തുവരുന്നത്. വിഭജന രാഷ്ട്രീയത്തിലൂടെ നേട്ടംകൈവരിക്കാനാണ് അവരുടെ ശ്രമം. ഇത് തികച്ചും നിർഭാഗ്യകരമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Next Story