Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിഷിൽ ഇന്ത്യൻ സൈൻ...

നിഷിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഡിപ്ലോമ: നവംബർ ഒന്നുവരെ അപേക്ഷിക്കാം

text_fields
bookmark_border
തിരുവനന്തപുരം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) ഒരുവർഷത്തെ ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ആൻഡ് ഇൻറർപ്രറ്റർ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി നവംബർ ഒന്നുവരെ നീട്ടി. പട്ടികജാതി/വർഗവിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലാണ് ഒഴിവുള്ളത്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും ശ്രവണപരിമിതി നേരിടുന്നവരുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും മുൻഗണന. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അഫിലിയേഷനുള്ള ഈ കോഴ്സ് പ്രഫഷനൽ യോഗ്യതയുള്ള ഇൻറർപ്രട്ടർമാരെ സൃഷ്ടിക്കുന്നതിനും ശ്രവണശേഷിയുള്ളവരെ ഇൻറർപ്രട്ടർമാരായി പരിശീലിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ്. ശ്രവണവൈകല്യമുള്ള വിദ്യാർഥികളുടെ അധ്യാപകർക്ക് ആംഗ്യഭാഷയിൽ പ്രാവീണ്യം വർധിപ്പിക്കുന്നതിനും കോഴ്സ് സഹായകമാകും. താൽപര്യമുള്ളവർ നവംബർ ഒന്നിനകം www.admissiosn.nish.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അഡ്മിഷൻ ഹെൽപ് ലൈൻ നമ്പർ: 0471-306-6629.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story