Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേന്ദ്ര-സംസ്​ഥാന...

കേന്ദ്ര-സംസ്​ഥാന സർക്കാറുകൾക്ക് താക്കീതാകും പടയൊരുക്കം ^എം.പി

text_fields
bookmark_border
കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് താക്കീതാകും പടയൊരുക്കം -എം.പി കൊല്ലം: ജനവിരുദ്ധ സമീപനം തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് താക്കീതായി യു.ഡി.എഫ് നയിക്കുന്ന പടയൊരുക്കം മാറുമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. പടയോട്ട സമരജാഥയിൽ ഉയരുന്ന മുദ്രാവാക്യം മോദി--പിണറായി സർക്കാറി​െൻറ അവിഹിത കൂട്ടുകെട്ടി​െൻറ പൊളിച്ചെഴുത്ത് ആകുമെന്നും എം.പി പറഞ്ഞു. യു.ഡി.എഫ് പടയൊരുക്കത്തി​െൻറ പ്രചാരണാർഥം നടത്തുന്ന ചുവരെഴുത്ത് ഡി.സിയുടെ മതിലിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു എം.പി. ഡി.സി.സി പ്രസിഡൻറ് അഡ്വ. ബിന്ദുകൃഷ്ണ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, ജില്ല കൺവീനർ ഫിലിപ് കെ. തോമസ്, അഡ്വ. എ. ഷാനവാസ്ഖാൻ, ജി. പ്രതാപവർമ തമ്പാൻ, കെ. സുരേഷ്ബാബു, സൈമൺ അലക്സ്, നെടുങ്ങോലം രഘു, എസ്. വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, എൻ. ഉണ്ണികൃഷ്ണൻ, ജി. ജയപ്രകാശ് എന്നിവർ നേതൃത്വംനൽകി. നാട്ടുരുചികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കുക്കറി ഷോ ഓച്ചിറ: ഫാസ്റ്റ് ഫുഡി​െൻറയും ജങ്ക് ഫുഡി​െൻറയും കാലഘട്ടത്തിൽ പഴമയുടെ രുചിഭേദങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന വേറിട്ടപദ്ധതിയുമായി തഴവ മഠത്തിൽ ഹൈസ്കൂൾ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്. ക്ലബി​െൻറ ലെറ്റ്സ് ടാക്ക് പ്രോഗ്രാമി​െൻറ ഭാഗമായാണ് കുക്കറി ഷോ നടത്തിയത്. റജിതങ്കച്ചൻ, പ്രദീപ് ലാൽ പണിക്കർ, അജിത്കുമാർ, രാഹുൽരാജ്, അഞ്ജന, വി. ജയശ്രീ, ആഷിക്ക് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഉപ്പേരികൾ, കേക്കുകൾ എന്നിവ പാചകംചെയ്ത് കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. പി.ടി.എ പ്രസിഡൻറ് സലിം അമ്പീത്തറ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൽ. സബിത, അനൂപ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story