Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫീസ്​ അടച്ചില്ല;...

ഫീസ്​ അടച്ചില്ല; ഫിറ്റ്​നസ്​ പരിശോധനക്കെത്തിച്ച ബസ്​ തിരിച്ചയച്ചു

text_fields
bookmark_border
വിതുര: ഫീസ് അടക്കാതെ ഫിറ്റ്നസ് പരിേശാധനക്കെത്തിച്ച കെ.എസ്.ആർ.ടി.സി ബസ് നെടുമങ്ങാട് ആർ.ടി.ഒ അധികൃതർ തിരിച്ചയച്ചു. വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ആർ.എൻ.സി-127 ബസാണ് വെള്ളിയാഴ്ച പരിശോധനക്കായി നെടുമങ്ങാട് എത്തിച്ചത്. ഫീസ് അടക്കാതെ ഡിപ്പോ അധികൃതർ കാണിച്ച കൃത്യവിലോപംമൂലം ശനിയാഴ്ച മുതൽ നിരത്തിലിറങ്ങേണ്ട ബസ് യാർഡിലൊതുക്കി. ഫിറ്റ്നസ് പരിശോധനക്ക് മുന്നോടിയായുള്ള പണികൾക്കായി ആഴ്ചകൾക്ക് മുേമ്പ വർക്ഷോപ്പിൽ കയറ്റിയതാണ് ബസ്. ചൊവ്വാഴ്ചയാണ് അടുത്ത പരിശോധന. നാല് ദിവസം ഒാാടാതെ ബസ് ഒതുക്കിയിടുന്നത് മൂലം കളക്ഷനിൽ നഷ്ടമാകും. ആർ.ആർ.കെ 51ാം നമ്പർ ബസി​െൻറ ചില പ്രധാന പാർട്ടുകൾ ഫിറ്റ്നസ് പരിശോധനക്ക് എത്തിച്ച ബസിലേക്ക് മാറ്റി വെച്ചിട്ടുണ്ട്. ഇത് മൂലം ആ ബസും യാർഡിൽ ഒതുക്കിയിട്ടിരിക്കുകയാണ്. ചുരുക്കത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം രണ്ട് ബസും രണ്ടിലധികം ഷെഡ്യൂളുകളുമാണ് ഒാടാതെ കിടക്കുന്നത്. ഇത് വഴിയുള്ള സാമ്പത്തികനഷ്ടം വേറെയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story