Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാക്കനാടൻ കൃതികളിൽ...

കാക്കനാടൻ കൃതികളിൽ പ്രതിഫലിക്കുന്നത് പ്രതിരോധത്തിെൻറ പരീക്ഷണശാലകൾ ^പ്രഫ. സുജ സൂസൻ ജോർജ്

text_fields
bookmark_border
കാക്കനാടൻ കൃതികളിൽ പ്രതിഫലിക്കുന്നത് പ്രതിരോധത്തി​െൻറ പരീക്ഷണശാലകൾ -പ്രഫ. സുജ സൂസൻ ജോർജ് കൊല്ലം: കാക്കനാടൻ കൃതികളിൽ പ്രതിഫലിക്കുന്നത് പ്രതിരോധത്തി​െൻറ പരീക്ഷണശാലകളാണെന്ന് മലയാളം മിഷൻ ഡയറക്ടറും പു.ക.സ സംസ്ഥാന സെക്രട്ടറിയുമായ പ്രഫ. സുജ സൂസൻ ജോർജ്. പ്രസ്ക്ലബിൽ കാക്കനാടനെ അനുസ്മരിക്കാൻ അദ്ദേഹത്തി​െൻറ സാഹിത്യാസ്വാദകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഈ പ്രതിരോധത്തി​െൻറ പ്രതിഫലനങ്ങളാണ് ഗൗരിലങ്കേഷ് വധത്തെതുടർന്നുണ്ടായ അതിശക്തമായ പ്രതിഷേധം. കാക്കനാടൻ എന്ന എഴുത്തുകാര​െൻറ എഴുത്തുവീക്ഷണത്തെപ്പോലെ പ്രതിരോധത്തി​െൻറ പരീക്ഷണശാലകൾ സൃഷ്ടിക്കാൻ ആധുനികകാലത്തിന് കഴിയണമെന്നും സുജ സൂസൻ ജോർജ് പറഞ്ഞു. സ്നേഹത്തി​െൻറ ആൾരൂപമായിരുന്നു കാക്കനാടനെന്ന് എഴുത്തുകാരൻ ബാബു കുഴിമറ്റം അഭിപ്രായപ്പെട്ടു. പു.ക.സ ജില്ല സെക്രട്ടറി ഡി. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. സി. ഗൗരീദാസൻനായർ, മുൻ എം.പി കെ.എൻ. ബാലഗോപാൽ, മേയർ വി. രാജേന്ദ്രബാബു, ജില്ല ഇൻഫർമേഷൻ ഓഫിസർ അജോയ്ചന്ദ്രൻ, കൊല്ലം പ്രസ്ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത്, ആശ്രാമം ഭാസി, കെ.ജി. അജിത്കുമാർ, ആശ്രാമം സന്തോഷ്, സ്വപ്നവാമദേവൻ എന്നിവർ സംസാരിച്ചു. കാക്കനാട​െൻറ 'ഉഷ്ണമേഖല' കൃതിയുടെ പുസ്തകാസ്വാദനം ശ്രീകുമാർ മുഖത്തല നടത്തി. ദിവ്യാവിമൽ എഴുതി അധ്യാപക കലാസാഹിതി പ്രസിദ്ധീകരിച്ച 'സ്ത്രീശക്തിയുടെ തീജ്വാല ആരാച്ചാർ ഒരു പഠനം' പുസ്തകത്തി​െൻറ പ്രകാശനം കാക്കനാട​െൻറ ഭാര്യ അമ്മിണി കാക്കനാടൻ ഡി. സുരേഷ്കുമാറിന് നൽകി പ്രകാശനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story