Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡിൽ വെള്ളക്കെട്ട്​;...

റോഡിൽ വെള്ളക്കെട്ട്​; നാട്ടുകാർ ദുരിതത്തിൽ

text_fields
bookmark_border
വെള്ളറട: റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. വെള്ളറട പഞ്ചായത്തിലെ നിലമാംമൂട് റോഡിൽ വാലൻവിളക്ക് സമീപത്താണ് വെള്ളക്കെട്ട് നാട്ടുകാരുടെ ദുരിതമായത്. വെള്ളം വാർന്നുപോകാൻ ദശാംബ്ദങ്ങൾക്ക് മുമ്പ് സർക്കാർ സ്ഥാപിച്ചിരുന്ന കലിങ്ക് സ്വകാര്യ വ്യക്തി കെട്ടിയടച്ചതാണ് വെള്ളക്കെട്ടിന് കാരണം. ബസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ വെള്ളക്കെട്ട് കാൽനടക്കാർക്കും ദുരിതമായിരിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രേദശവാസികൾ ആവശ്യപ്പെട്ടു. കാപ്ഷൻ വെള്ളറട-നിലമാംമൂട് റോഡിൽ വാലൻവിളക്ക് സമീപത്തെ വെള്ളക്കെട്ട്
Show Full Article
TAGS:LOCAL NEWS 
Next Story