Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:26 AM GMT Updated On
date_range 18 Oct 2017 5:26 AM GMTബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
text_fieldsbookmark_border
കരുനാഗപ്പള്ളി: എതിർദിശയിൽനിന്ന് വന്ന ടിപ്പർ ഇടിക്കാതിരിക്കാൻ ബ്രേക്ക്ചെയ്യുന്നതിടെ ബൈക്ക് തെന്നി മറിഞ്ഞ് യുവാവ് മരിച്ചു. തൊടിയൂർ നോർത്ത് പ്ലാക്കാട്ട് വടക്കതിൽ വീട്ടിൽ ജമാലുദ്ദീൻ കുഞ്ഞ്-റഷീദാബീവി ദമ്പതികളുടെ മകൻ സക്കീർ ഹുസൈനാണ് (37) മരിച്ചത്. തൊടിയൂർ കൊല്ലശ്ശേരിൽ കുടുംബാംഗമാണ്. ചക്കുവള്ളി, തഴവ കുറ്റിപ്പുറം എന്നിവിടങ്ങളിൽ റഫ്രിജറേറ്റർ ആൻഡ് എ.സി മെക്കാനിക്ക് സ്ഥാപനം നടത്തിവരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.30ഒാടെ മാരാരിത്തോട്ടം ചാമ്പക്കടവ് റോഡിൽ കല്ലേലിഭാഗം മാമിമുക്കിന് സമീപം റോഡിൽ ടൈൽ നിരത്തിയ ഭാഗത്തായിരുന്നു അപകടം. ബൈക്കിൽനിന്ന് തെറിച്ചുവീണയാളെ ഓടിക്കൂടിയവർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. മൃതദേഹം തൊടിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: മുബീന. സഹോദരി. റജീന. ബാലകൃഷ്ണൻ ഓച്ചിറ: പായിക്കുഴി പതിയാെൻറ തറയിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ചന്ദ്രപ്രകാശ്, ജലജ, സജു കുമാർ, സനജ, സജി, ജയകുമാർ. മരുമക്കൾ: സുധ, പ്രസാദ്, ബിജി, ഉണ്ണി, ശ്രീജ ദിവ്യ. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story