Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:23 AM GMT Updated On
date_range 18 Oct 2017 5:23 AM GMTയുവതിയെ കൊലപ്പെടുത്തി മാറിടം ഛേദിച്ച സംഭവം: പ്രതിയെയും സുഹൃത്തുക്കളെയും ഇന്ന് ചോദ്യം ചെയ്യും
text_fieldsഅടിമാലി: യുവതിയെ കൊലപ്പെടുത്തിയശേഷം മാറിടം അറുത്തെടുത്ത സംഭവത്തില്‍ കോടതി റിമാൻഡ് ചെയ്ത പ്രതി തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷിനെ (30) പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊലപാതകത്തിൽ ഗൂഢാലോചന സംശയിക്കുന്ന പൊലീസ്, ഇക്കാര്യങ്ങളിൽ വ്യക്തതവരുത്താനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. അടിമാലി പതിനാലാംമൈൽ ചാരുവിള പുത്തന്‍വീട്ടില്‍ സിയാദിെൻറ ഭാര്യ സെലീനയെ (38) വീട്ടുമുറ്റത്ത് ഒരാഴ്ചമുമ്പ് കൊലപ്പെടുത്തിയ കേസിലാണ് ഗിരോഷിനെ പൊലീസ് അറസ്റ്റ് ചെയ്ത്. സംഭവത്തില്‍ ഗിരോഷിെൻറ മൊഴിപ്രകാരം തൊടുപുഴയിലെ ബസുടമയെയും മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചിരുന്നു. സെലീനയുടെ സെല്‍ഫോണ്‍ സംഭവശേഷം കാണാതായി. ഇത് ഗിരോഷ് കവര്‍ന്നതാകാമെന്നാണ് പൊലീസ് നിഗമനം. വിട്ടയച്ച ഗിരോഷിെൻറ സുഹൃത്തുകളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യാൻ െചാവ്വാഴ്ച വീണ്ടും വിളിച്ചുവരുത്തി. ബുധനാഴ്ച മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യംചെയ്യും. പൊലീസ് കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസത്തോളം ചോദ്യം ചെയ്ത് വിട്ടയച്ച ബസുടമക്കടക്കം സെലീനയുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. പണമിടപാടുകളും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ഇവരും സെലീനയും ചേര്‍ന്ന് നടത്തിയിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. അതിനിടെ, പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാൻ പൊലീസിനുമേല്‍ സമ്മര്‍ദമുണ്ട്. ഒന്നരവര്‍ഷം മുമ്പ് വാങ്ങിയ കത്തി ഉപയോഗിച്ചാണ് കൊലനടത്തിയതെന്ന പ്രതിയുടെ മൊഴിയിലും വൈരുധ്യം ഉണ്ടെന്നാണ് വിവരം. സംഭവദിവസം പ്രതിയുടെ സുഹൃത്തുക്കൾ അടിമാലിയിലുണ്ടായിരുന്നു തുടങ്ങിയ കാരണങ്ങളാണ് ഗൂഢാലോചന സംശയിക്കാൻ കാരണം.
Next Story