Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ജെ.പി...

ബി.ജെ.പി ശ്രമിക്കുന്നത് കേരളത്തിൽ വർഗീയ ഭിന്നിപ്പുണ്ടാക്കാൻ -^പന്ന്യൻ രവീന്ദ്രൻ

text_fields
bookmark_border
ബി.ജെ.പി ശ്രമിക്കുന്നത് കേരളത്തിൽ വർഗീയ ഭിന്നിപ്പുണ്ടാക്കാൻ --പന്ന്യൻ രവീന്ദ്രൻ കുണ്ടറ: പണമൊഴുക്കിയും അക്രമം അഴിച്ചുവിട്ടും ബി.ജെ.പി കേരളത്തിൽ വർഗീയഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നെന്ന് സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ കിഴക്കേകല്ലട ലോക്കൽ സമ്മേളനത്തിന് സമാപനംകുറിച്ച നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യത്തി​െൻറ ശക്തിയിൽ സാംസ്കാരികമായി പുരോഗതിനേടിയ കേരളമനസ്സ് മോദിക്കൊപ്പം നിൽക്കില്ലെന്നും അത് ഇടത് പക്ഷത്തി​െൻറ കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി. റോബിൻസ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ആർ.ജി. രതീഷ്, സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ. ശിവശങ്കരൻനായർ, ആർ.എസ്. അനിൽ, മുളവന രാജേന്ദ്രൻ, സി.ജി. ഗോപുകൃഷ്ണൻ, എം. സുനിൽ, വി. വിനിൽ, പി. വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story