Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദാ ആ...

ദാ ആ കുന്നിലാണ്​...ഒാഫിസുകൾ

text_fields
bookmark_border
നെടുമങ്ങാട്: നെടുമങ്ങാട്ടെ കൃഷിഭവനിലും മൃഗാശുപത്രിയിലും ചെന്നെത്തണമെങ്കില്‍ കുന്നുകയറണം. ഒരൊറ്റ വണ്ടിയും ഇവിടേക്കു പോകില്ല. ഒറ്റ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ടു സ്ഥാപനങ്ങളിലുമെത്താന്‍ പൊതുനിരത്തില്‍നിന്ന് രണ്ടുകിലോമീറ്റര്‍ തകർന്ന റോഡിലൂടെ യാത്രചെയ്യണം. വൃദ്ധര്‍ക്കും പ്രായംചെന്ന കര്‍ഷകര്‍ക്കും ഈ രണ്ടു സ്ഥാപനങ്ങളും ചെല്ലുകയെന്നത് ശ്രമകരമായ കാര്യമാണ്. വളര്‍ത്തുമൃഗങ്ങളെയും കൊണ്ട് ചികിത്സക്കായി ഇവിടെയെത്തുക അസാധ്യമാണ്. കര്‍ഷകര്‍ മാത്രമല്ല രണ്ടുസ്ഥാപനങ്ങളിലെ ജീവനക്കാരും ഇവിടെയെത്തുന്നത് ബുദ്ധിമുട്ടാണ്. ഉളിയൂര്‍, കാവിയോട്ടുമഗള്‍ റോഡി​െൻറ നെറുകയിലാണ് ഈസ്ഥാപനങ്ങള്‍. ഈ റോഡിനെ ആശ്രയിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും ദുരിതത്തിലാണ്. നെുമങ്ങാട് ടൗണിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മൃഗാശുപത്രിയാണ് പിന്നീട് ഉളിയൂരിലെ കുന്നിന്മുകളിലേക്കു മാറ്റിയത്. കൃഷിഭവ​െൻറ കാര്യവും വ്യത്യസ്ഥമല്ല. യാത്രാസൗകര്യം കുറവായതിനാല്‍ ഒാഫിസുകളിലെ മിക്ക കസേരകളും ഒഴിഞ്ഞുകിടപ്പാണ്. ഓണക്കാലത്ത് ജീവനക്കാരില്ലാത്തതിനാല്‍ കൗണ്‍സിലര്‍മാര്‍ ഈ ഒാഫിസുകള്‍ ഉപരോധിച്ചിരുന്നു. ചികിത്സക്കായി നടത്തിക്കൊണ്ടുവന്ന ആട്ടിന്‍കുട്ടികൾ ഇവിടെ ചത്തുവീണ സംഭവവും അടുത്താണ്. കാവിയോട്ടുമുഗള്‍ റോഡ് തകര്‍ന്നതോടെയാണ് ഇവിടേക്കുള്ള യാത്ര ദുസ്സഹമായിത്തീര്‍ന്നത്. റോഡ് അടിയന്തരമായി നന്നാക്കണമെന്ന അപേക്ഷകള്‍ക്കൊന്നും തീരുമാനങ്ങളില്ല. മെറ്റല്‍ ഇളകിക്കിടക്കുന്നത് കാരണം ബൈക്കുപോലും പോകില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story