Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'കൊലപാതകികളെ...

'കൊലപാതകികളെ േപ്രാത്സാഹിപ്പിക്കുന്ന ബി.ജെ.പി നയം ആപത്​കരം'

text_fields
bookmark_border
കൊല്ലം: ഇറച്ചിയുടെ പേരിൽ അഖ്ലാഖിനെ കൊലപ്പെടുത്തിയ വർഗീയ- ഫാഷിസ്റ്റുകളായ പ്രതികൾക്ക് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പാരിതോഷികമായി ജോലി നൽകി േപ്രാത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ച ബി.ജെ.പിയുടെ നിലപാട് ആപത്കരമാണെന്ന് നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി. ഇത് നീതിബോധമുള്ളവരെയെല്ലാം ഞെട്ടിപ്പിക്കുന്ന പ്രവർത്തിയാണ്. ഇങ്ങനെ ചെയ്യുന്ന ബി.ജെ.പിക്കാരാണ് 'എല്ലാവർക്കും ജീവിക്കണമെന്ന' മുദ്രാവാക്യം കേരളത്തിൽ ഉയർത്തുന്നത്. സ്വതന്ത്ര നീതിവ്യവസ്ഥയെയും ജനാധിപത്യത്തെയും മതേതരത്വെത്തയും വെല്ലുവിളിക്കുന്ന നയമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story