Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭർതൃപീഡനം: യുവതിയും...

ഭർതൃപീഡനം: യുവതിയും കുഞ്ഞുങ്ങളും ഗാന്ധിഭവനിൽ

text_fields
bookmark_border
പത്തനാപുരം: ഭര്‍ത്താവി​െൻറ ക്രൂരപീഡനത്തെത്തുടര്‍ന്ന് യുവതി മക്കളുമൊത്ത് ഗാന്ധിഭവനില്‍ അഭയംതേടി. കൊല്ലം എഴുകോണ്‍ കരുവേലില്‍ സ്വദേശിനിയാണ് ആറും ഒന്നരയും വയസ്സുള്ള കുട്ടികളുമായി ഗാന്ധിഭവനിലെത്തിയത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് യുവതിയെ ദേഹോപദ്രവമേല്‍പിക്കുകയും മാതാപിതാക്കളെ അസഭ്യംപറയുകയും പതിവായിരുന്നു. ഒടുവില്‍ മാതാപിതാക്കള്‍ തന്നെ മകനെതിരെ എഴുകോണ്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുകയും മരുമകൾക്കും മക്കള്‍ക്കും സുരക്ഷിതമായ അഭയസ്ഥാനം ഒരുക്കി നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് എഴുകോണ്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ ശിപാര്‍ശപ്രകാരം എ.എസ്.ഐ സുരേഷ് കുമാർ, വുമണ്‍ പൊലീസ് ഓഫിസര്‍ അനിതകുമാരി എന്നിവരുടെ നേതൃത്വത്തില്‍ യുവതിയെയും മക്കെളയും ഗാന്ധിഭവനിലെത്തിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story