Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 5:05 AM GMT Updated On
date_range 14 Oct 2017 5:05 AM GMTസൗജന്യ ഉദര, ഗർഭാശയരോഗ ലാപ്പറോസ്കോപ്പിക് സർജറി ക്യാമ്പ്
text_fieldsbookmark_border
കൊല്ലം: കടപ്പാക്കട സ്പോർട്സ് ക്ലബിെൻറയും കാക്കനാട് സൺറൈസ് ഹോസ്പിറ്റലിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്പൂർണ ഉദര- ഗർഭാശയരോഗ ലാപ്പറോസ്കോപ്പിക് സർജറി ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെ കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കും. എല്ലാവിധ ഉദരരോഗങ്ങൾക്കും ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾക്കും ആനുകൂല്യങ്ങളോടെ താക്കോൽദ്വാര ശസ്ത്രക്രിയ സ്വീകരിക്കാൻ ക്യാമ്പിൽ സൗകര്യമുണ്ടാകും. സ്കാനിങ്ങുകൾക്ക് 40 ശതമാനം ഇളവും സൗജന്യ നിരക്കിലുള്ള സർജറി പാക്കേജുകളും ക്യാമ്പിൽ ലഭിക്കും. ലാപ്പറോസ്കോപ്പിക് കാൻസർ സർജൻ ഡോ. ബൈജു സേനാധിപനും ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് ലാപ്പറോസ്കോപ്പിക് സർജൻ ഡോ. ഹഫീസ് റഹ്മാനും ശസ്ത്രക്രിയ നിർവഹിക്കും. രജിസ്േട്രഷൻ സൗജന്യം. ഫോൺ: 9744343000, 8075398959.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story