Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 5:05 AM GMT Updated On
date_range 14 Oct 2017 5:05 AM GMTമെഡിക്കൽ കോളജ് ആശുപത്രി മുഴുവൻ ഒരൊറ്റ നെറ്റ്വർക്കിന് കീഴിലാക്കും
text_fieldsതിരുവനന്തപുരം: ആർദ്രം ദൗത്യത്തിെൻറ ഭാഗമായ ഇ--ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിനോടനുബന്ധിച്ച് മെഡിക്കൽ കോളജ് ആശുപത്രി പൂർണമായും ഒറ്റ നെറ്റ്വർക്കിന് കീഴിലാക്കും. ഒ.പി വിഭാഗം, അത്യാഹിത വിഭാഗം, വാർഡുകൾ, തീവ്രപരിചരണ വിഭാഗം, മരുന്ന് വിൽപന ശാലകൾ, ലാബുകൾ, ഡിപ്പാർട്ടുമെൻറുകൾ എന്നിവയെല്ലാമാണ് ഒരൊറ്റ നെറ്റ്വർക്കിന് കീഴിലാക്കുന്നത്. ഈ വിഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളുകൾ ഘടിപ്പിക്കുന്ന ജോലികൾ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. ഇതുമൂലമുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകളോട് സഹകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അഭ്യർഥിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആശുപത്രികളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമഗ്ര കമ്പ്യൂട്ടർ ശൃംഖലയുടെ ഭാഗമായാണ് മെഡിക്കൽ കോളജ് ആശുപത്രിയിലും ഇ-ഹെൽത്ത് നടപ്പാക്കുന്നത്. ഇതിലൂടെ രോഗിയുടെ കേസ്ഷീറ്റും ആശുപത്രി രേഖകളുമെല്ലാം ഇലക്േട്രാണിക് ഡാറ്റയാക്കി സൂക്ഷിക്കാൻ കഴിയും.
Next Story