അപകടത്തിൽ പരിക്കേറ്റ ബി.ബി.എ വിദ്യാർഥിനി മരിച്ചു

05:24 AM
13/10/2017
വെഞ്ഞാറമൂട്: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ബി.ബി.എ വിദ്യാർഥിനി മരിച്ചു. പിരപ്പന്‍കോട് യു.ഐ.ടി സ​െൻററിലെ രണ്ടാംവര്‍ഷ വിദ്യാർഥിനി ജീതു ജി. നായരാണ് ‍(20) മരിച്ചത്. വേളാവൂര്‍ ഉത്രാടത്തില്‍ ഗോപകുമാർ-സന്ധ്യാറാണി ദമ്പതികളുടെ മകളാണ്. കഴിഞ്ഞ മൂന്നിന് രാവിലെ 9.30ന് പിരപ്പന്‍കോട് സമന്വയ നഗറില്‍ െവച്ച് മാതാവ് ഓടിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. സ്‌കൂട്ടര്‍ യു.ഐ.ടി സ​െൻറര്‍ റോഡിലേക്ക് തിരിയുന്നതിനിടെ പിന്നിൽ വന്ന മറ്റൊരു സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ജീതുവിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് നടക്കും. ഗോകുല്‍ സഹോദരനാണ്.
COMMENTS