ജില്ല സ്​കൂൾ കായികമേള: കൊല്ലം മുന്നിൽ

05:24 AM
13/10/2017
കൊല്ലം: റവന്യൂ ജില്ല കായികമേളയുടെ ആദ്യദിനത്തിൽ കൊല്ലം ഉപജില്ല കുതിപ്പ് തുടങ്ങി. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന 95 മത്സര ഇനങ്ങളിൽ 34 എണ്ണം പൂർത്തിയായപ്പോഴാണ് അഞ്ച് സ്വർണം ഉൾപ്പെടെ 65 പോയൻറ് നേടി കൊല്ലം മുന്നേറുന്നത്. എട്ട് സ്വർണം നേടി കഴിഞ്ഞ വർഷത്തെ ജേതാക്കളായ പുനലൂർ ഉപജില്ല സ്വർണ നേട്ടത്തിൽ മുന്നിലെത്തിയെങ്കിലും 57 പോയേൻറാടെ കൊല്ലത്തിന് പിന്നിൽ രണ്ടാമതാണ്. 44 പോയൻറ് നേടിയ ചാത്തന്നൂർ ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്. രണ്ട് സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവുമാണ് ചാത്തന്നൂർ സ്വന്തമാക്കിയത്. നാലാംസ്ഥാനത്തെത്തിയ ചവറക്ക് 40 പോയൻറുണ്ട്. മൂന്ന് വീതം സ്വർണം, വെള്ളി മെഡലുകളും ഏഴ് വെങ്കലവുമാണ് ചവറയുടെ സമ്പാദ്യം. കുളക്കടയാണ് മെഡൽ നേട്ടത്തിൽ പിന്നിൽ. ഒാരോന്നുവീതം വെള്ളിയും വെങ്കലവും നേടിയ കുളക്കടക്ക് നാല് പോയൻറാണുള്ളത്. 12 ഉപജില്ലകളിൽ നിന്നായി മൂവായിരത്തോളം കായികതാരങ്ങളാണ് മേളയിൽ പെങ്കടുക്കുന്നത്. ജില്ല മത്സരത്തിൽ പെങ്കടുത്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് പാലായിൽ നടക്കുന്ന സംസ്ഥാന കായികമേളയിൽ പെങ്കടുക്കാൻ അവസരം ലഭിക്കും. എം. നൗഷാദ് എം.എൽ.എ കായികമേള ഉദ്ഘാടനം ചെയ്‌തു. ജില്ല സ്‌പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. സുന്ദരേശൻപിള്ള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ കെ.എസ്. ശ്രീകല, വി.എച്ച്.എസ്.ഇ അസി. ഡയറക്‌ടർ കുര്യൻ എൻ. ജോൺ, സ്വീകരണ കമ്മിറ്റി കൺവീനർ ആർ. രാജീവ് എന്നിവർ പങ്കെടുത്തു. മേള 15ന് സമാപിക്കും.
COMMENTS