സ്​കൂൾ പരിസരത്ത്​ കഞ്ചാവ്​ വിൽപന: പ്രതി അറസ്​റ്റിൽ

05:24 AM
13/10/2017
പരവൂർ: സ്കൂൾ കുട്ടികളുടെ ഇടയിൽ വിതരണത്തിന് കൊണ്ടുവന്ന 54 പൊതിയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം പൂതക്കുളം പാറവിളവീട്ടിൽ വിഷ്ണു (25) ആണ് പരവൂർ തെക്കുംഭാഗം സ്കൂൾ പരിസരത്തുനിന്ന് പിടിയിലായത്. കൊല്ലം റൂറൽ ജില്ലയിൽ മൂന്നുമാസം മുമ്പ് രണ്ടുകിലോയോളം കഞ്ചാവുമായി പിടിയിലായ ഇയാൾ അടുത്ത കാലത്താണ് ജയിൽമോചിതനായത്. മൊബൈൽ ഫോണിൽ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് ബൈക്കിലെത്തിയാണ് കഞ്ചാവ് നൽകുന്നത്. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ച് എ.സി.പി ഷിഹാബുദ്ദീൻ, പരവൂർ ഇൻസ്പെക്ടർ ഷെരീഫ്, കൊല്ലം സിറ്റി ഷാഡോ എസ്.ഐ വിപിൻകുമാർ, പരവൂർ എസ്.ഐ ഷഫീക്ക്, ഷാഡോ പൊലീസ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
COMMENTS