വീട്ടമ്മയെ മർദിച്ച കേസിൽ സഹോദരൻ അറസ്​റ്റിൽ

05:24 AM
13/10/2017
തേവലക്കര: വീട്ടമ്മയെ മർദിച്ച കേസിൽ സഹോദരൻ അറസ്റ്റിലായി. അരിനല്ലൂരിൽ വാടകക്ക് താമസിച്ചുവരുന്ന ശ്യാമളയെ (49) മർദിച്ച് പരിക്കേൽപിച്ച കേസിൽ അരിനല്ലൂർ ഊപ്പൻവിളയിൽ ശിവനെ (48) തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് ഒടിവും മർദനവുമേറ്റ ശ്യാമള കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
COMMENTS