ഇടവ പഞ്ചായത്ത് ഉദ്യോഗസ്ഥക്കെതിരേ വ്യാജ നോട്ടീസ് അപവാദ പ്രചാരണത്തിനെതിരേ പൊലീസിൽ പരാതി

05:24 AM
13/10/2017
വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ വനിത ഉദ്യോഗസ്ഥക്കെതിരേ അപവാദ പ്രാചാരണവുമായി നോട്ടീസ് അച്ചടിച്ച് വിതരണംചെയ്തതായി പരാതി. ഇതുസംബന്ധിച്ച് പഞ്ചായത്ത് അധികൃതർ വർക്കല സി.ഐക്കും അയിരൂർ എസ്.ഐക്കും പരാതിനൽകി. വ്യാഴാഴ്ച പുലർച്ചെയാണ് സാമൂഹികവിരുദ്ധർ അച്ചടിച്ച നോട്ടീസ് വിതരണംചെയ്തത്. ഇടവ ജങ്ഷനിലെ കടകൾ വീടുകൾ എന്നിവിടങ്ങളിലാണ് നോട്ടീസ് കൊണ്ടിട്ടത്. ജീവനക്കാരിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ളതാണ് നോട്ടീസ്. കുറ്റക്കാരെ കണ്ടെത്തി ക്രിമിനൽ കേസെടുക്കണമെന്ന പരാതിയാണ് നൽകിയത്. അടുത്തിടെ ജനറൽ ട്രാൻഫറിൽ ഇടവയിലെത്തിയ ജീവനക്കാരിക്കെതിരേയാണ് അപവാദം പ്രചരിപ്പിക്കുന്നത്. സംഭവത്തിൽ ജീവനക്കാരുടെ സംയുക്ത സംഘടനകളും പ്രതിഷേധിച്ചു.
COMMENTS