റോഡരികിലെ വാഴകൃഷി സാമൂഹികവിരുദ്ധർ നശിപ്പിച്ചു

05:24 AM
12/10/2017
ചവറ: . പന്മന കണ്ണൻകുളങ്ങര മഠത്തിൽ മുക്കിൽ പൈപ്പ് റോഡിന് ഇരുവശത്തുമായി സമീപവാസികൾ നട്ടുവളർത്തിയ വാഴകളാണ് കൂട്ടത്തോടെ നശിപ്പിച്ചത്. ബുധനാഴ്ച രാവിലെ യാത്രക്കാരാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപെടുത്തിയത്. കഴിഞ്ഞദിവസം രാത്രി 10ന് ശേഷം റോഡിൽ ബഹളം കേട്ടതായി സമീപവീട്ടിലെ സ്ത്രീകൾ പറഞ്ഞു. ഭയംമൂലം ഇവരാരും പുറത്തിറങ്ങിയില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി റോഡി​െൻറ ഇരുഭാഗത്തും നാട്ടുകാർ കൃഷി ചെയ്തിരുന്നു. പ്രദേശവാസികളായ നാസർ, സിദ്ദീഖ്, ലത്തീഫ്, ഷാജി, മീനത്തതിൽ ലത്തീഫ് എന്നിവർ കൃഷി ചെയ്ത വാഴകളാണ് നശിപ്പിച്ചത്. നാട്ടുകാരുടെ പരാതിയിൽ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു.
COMMENTS