Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക മാനസികദിനാചരണം...

ലോക മാനസികദിനാചരണം നടത്തി

text_fields
bookmark_border
ശാസ്താംകോട്ട: മാനസികമായ വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തും അവർക്കൊപ്പം പാട്ടുപാടിയും നൃത്തച്ചുവടുകൾ െവച്ചും കുന്നത്തൂർ താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക മാനസികദിനം ആചരിച്ചു. മാതാപിതാക്കൾക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാൻ കൂടിയായ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ. ഷാനവാസ് ബോധവത്കരണ സന്ദേശം നൽകി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ശാസ്താംകോട്ട മനോവികാസ് സ്പെഷൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ 200ലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. മനോവികാസ് ഡയറക്ടർ ഡി. ജേക്കബ്, ലീഗൽ സർവിസസ് കമ്മിറ്റി സെക്രട്ടറി എ. റഹീം, ശൂരനാട് ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story