സംസ്ഥാന ബോക്​സിങ്​ ചാമ്പ്യൻഷിപ്​​: ഇടിക്കൂട്ടിൽ ഇടിമിന്നലാവാൻ ഇരട്ടകൾ

05:24 AM
12/10/2017
കൊല്ലം: കഷ്ടിച്ച് 146 സ​െൻറീ മീറ്റർ ഉയരം. ഇരട്ടകളായതിനാൽ കാഴ്ചയിൽ ഇരുവരെയും തിരിച്ചറിയാൻ പാടുപെടും. പൊതുവേ ശാന്തസ്വഭാവക്കാരാെണങ്കിലും ഇടിക്കൂട്ടിൽ എതിരാളികളുടെ പേടി സ്വപ്നമാണീ ഇരട്ട സഹോദരിമാർ. 50ാമത് സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ് വീണ്ടും കൊല്ലത്തി​െൻറ തിരുമുറ്റത്ത് വിരുെന്നത്തിയപ്പോൾ അനന്യ എസ്. ദാസ്, അതുല്യ എസ്. ദാസ് എന്നീ ഇരട്ട സഹോദരിമാർ പ്രതീക്ഷയിലാണ്. ബോക്സിങ്ങിൽ അരങ്ങേറ്റം കുറിച്ച 2012 മുതൽ 2016 വരെയുള്ള തുടർച്ചയായ അഞ്ചു വർഷവും ജില്ല സംസ്ഥാന തലങ്ങളിൽ ചാമ്പ്യന്മാരാണിവർ. ഇൗ ആത്മവിശ്വാസത്തിലാണ് സഹോദരിമാർ ഇക്കുറിയും കച്ചകെട്ടുന്നത്. അനന്യ ജൂനിയർ 51കിലോഗ്രാം വിഭാഗത്തിലും അതുല്യ ജൂനിയർ 48 കിലോഗ്രാം വിഭാഗത്തിലുമാണ് മത്സരിക്കുന്നത്. കൊല്ലം സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിൽ ബോക്സിങ് ട്രെയിനികളായ ഇരുവരും കൊല്ലം എസ്.എൻ കോളജ് വിദ്യാർഥികളാണ്. മുൻ ഇന്ത്യൻ താരവും കൊല്ലം ജില്ല സ്പോർട്സ് കൗൺസിൽ കോച്ചുമായ ബിജിലാലാണ് കോച്ച്. ബിജിലാലി​െൻറ നേതൃത്വത്തിൽ 2012ൽ കല്ലുവാതുക്കലിൽ നടന്ന ജില്ല സ്പോട്സ് കൗൺസി​െൻറ സമ്മർകോച്ചിങ് ക്യാമ്പിലൂടെയാണ് കബഡി ജില്ല ടീമിൽ അംഗങ്ങളായിരുന്ന ഇരുവരും ബോക്സിങ് രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് തുടർ വിജയങ്ങളുടെ കാലമായിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തിരുവനന്തപുരം എൽ.എൻ.സി.പിയിൽ അഡ്മിഷൻ നേടിയാണ് പഠനം പൂർത്തിയാക്കിയത്. അനന്യ കഴിഞ്ഞ വർഷം ഇന്ത്യൻ യൂത്ത് ബോക്സിങ് ക്യാമ്പിൽ അംഗമായിരുന്നു. 2016--17 ഒാൾ ഇന്ത്യ സായി ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അതുല്യ വെങ്കലം നേടിയിരുന്നു. കൊല്ലം കല്ലുവാതുക്കൽ ആശാ നികുഞ്ജം വീട്ടിൽ ആർ. ഹരിദാസി​െൻറയും ഷീബ ഹരിദാസി​െൻറയും നാലുമക്കളിൽ ഇളയവരാണ് അനന്യയും അതുല്യയും. ജില്ലയിൽ ബോക്സിങ് പരിശീലനത്തിനുവേണ്ട സൗകര്യങ്ങളില്ല എന്നതാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്നം. ബോക്സിങ് ബാഗുകൾ മരത്തിലോ കെട്ടിടത്തി​െൻറ ഹൂക്കിലോ കെട്ടിത്തൂക്കിയാണ് ഇവർ പരിശീലനം നടത്തുന്നത്. ആസിഫ് എ. പണയിൽ
COMMENTS