16ാമത്​ ജില്ല സ്​കൂൾ കായികമേള ഇന്നുമുതൽ

05:24 AM
12/10/2017
* 95 ഇനങ്ങളിലായി 12 ഉപജില്ലകളിൽനിന്നുള്ള 3000ത്തോളം വിദ്യാർഥികൾ മത്സരങ്ങളിൽ പെങ്കടുക്കും കൊല്ലം: 16ാമത് ജില്ല സ്കൂൾ കായികമേള 12,13,15 തീയതികളിൽ ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 95 ഇനങ്ങളിലായി 12 ഉപജില്ലകളിൽ നിന്നുള്ള 3000ത്തോളം വിദ്യർഥികൾ മത്സരങ്ങളിൽ പെങ്കടുക്കും. മേളയുടെ നടത്തിപ്പിന് ഉപസമിതികളുടെ പ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10ന് എം. നൗഷാദ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. മേയർ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. 15ന് വൈകീട്ട് 3.30ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മ ടീച്ചർ സമാപനസമ്മേളനത്തിൽ ഒാവേറാൾ ചാമ്പ്യൻഷിപ് വിതരണംചെയ്യും. മത്സരങ്ങളിൽ പെങ്കടുക്കുന്ന മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്നും ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് താമസസൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ല മത്സരങ്ങളിൽ പെങ്കടുത്ത് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് പാലായിൽ നടക്കുന്ന സംസ്ഥാന കായികമേളയിൽ പെങ്കടുക്കാം. വാർത്തസമ്മേളനത്തിൽ ഡി.ഡി ഒാഫിസ് അഡ്മിനിട്രേറ്റിവ് അസിസ്റ്റൻറ് കെ.എം. ലീലാവതിയമ്മ, ജില്ല സ്പോർട്സ് കൺവീനർ സിനോ പി. ബാബു, ആർ. രാജീവ്, എ. ഷാനവാസ്, എ. ഹിലാൽ മുഹമ്മദ് എന്നിവർ പെങ്കടുത്തു.
COMMENTS