Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:20 AM GMT Updated On
date_range 30 Nov 2017 5:20 AM GMTസ്ത്രീകളിൽനിന്ന് സ്വർണവും പണവും തട്ടിയെടുത്ത നടൻ അറസ്റ്റിൽ
text_fieldsbookmark_border
കൊല്ലം: ആൽബം നടനെന്ന നിലയിൽ ബന്ധം സ്ഥാപിച്ച് സ്ത്രീകളിൽനിന്ന് സ്വർണവും പണവും തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി. തട്ടാമല സ്വദേശി സജീവാണ് അറസ്റ്റിലായത്. കിളികൊല്ലൂർ, കടയ്ക്കൽ, അഞ്ചൽ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് സജീവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറി അവരുടെ ആഭരണങ്ങൾ വാങ്ങി നോക്കി താൻ അഭിനയിച്ച ആൽബങ്ങളുമായി ബന്ധപ്പെടുത്തി സംസാരിക്കും. കുടിക്കാൻ എന്തെങ്കിലും ആവശ്യപ്പെട്ട ശേഷം സ്ത്രീകൾ അതെടുക്കാൻ പോകുന്ന തക്കം ആഭരണങ്ങളുമായി മുങ്ങുന്നതാണ് പതിവ്. ഇതിനിടെ ഒരു വീട്ടിൽ നിന്ന് വിലകൂടിയ മൊബൈലും മോഷ്ടിച്ചു. ഈ ഫോൺ ഉപയോഗിക്കുന്നയാളിെൻറ പിന്നാലെ സഞ്ചരിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. സജീവ് അഭിനയിച്ചിട്ടുള്ള ഒട്ടുമിക്ക ആൽബങ്ങളും സൂപ്പർ ഹിറ്റാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി സംശയിക്കുന്നുണ്ട്. കമീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കിളികൊല്ലൂർ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story