Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:20 AM GMT Updated On
date_range 2017-11-30T10:50:59+05:30ജനകീയാസൂത്രണം- ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: നഗരസഭ വാർഷികപദ്ധതി 2017--18 പ്രകാരം നിലവിൽ തയാറാക്കിയിട്ടുള്ള ഗുണഭോക്തൃ പട്ടിക വിപുലീകരിക്കുന്നതിെൻറ ഭാഗമായി കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിട വ്യവസായം, മത്സ്യത്തൊഴിലാളികളായ വനിതകൾക്ക് സൗര റാന്തൽ വിതരണം, മുതിർന്ന പൗരന്മാരുടെ ക്ഷേമം, മിശ്രവിവാഹിതർക്കും ഭിന്നമതക്കാർക്കും വിധവകളുടെ പെൺമക്കൾക്കും വിവാഹധനസഹായം തുടങ്ങിയ പദ്ധതികൾക്ക് അർഹരായവരെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വാർഡ് കൗൺസിലർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ മുഖാന്തരം ഡിസംബർ അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ജനകീയാസൂത്രണ വിഭാഗവുമായി ബന്ധപ്പെടണം.
Next Story