Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉദ്​ഘാടന ചിത്രം 'ദി ...

ഉദ്​ഘാടന ചിത്രം 'ദി ഇൻസൾട്ട്്' അറബ് ജനതയുടെ അഭയാർഥി ജീവിതം പ്രതിപാദ്യവിഷയം

text_fields
bookmark_border
തിരുവനന്തപുരം: അറബ് രാജ്യങ്ങളിലെ അഭയാർഥി ജനതയുടെ കാഴ്ചകളുമായെത്തുന്ന 'ദി ഇൻസൾട്ട്' രാജ്യാന്തര ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമാകും. ഡിസംബർ എട്ടിന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രത്തി​െൻറ പ്രദർശനം. ലെബനൻ സംവിധായകനായ സിയാദ് ദൗയിരി സംവിധാനം ചെയ്ത ചിത്രം വ്യക്തികൾക്കിടയിലെ ചെറിയ സംഘർഷങ്ങൾ രാഷ്ട്രത്തി​െൻറ നിയമവ്യവസ്ഥയെ എങ്ങനെ ചോദ്യം ചെയ്യുന്നുവെന്ന് ചിത്രീകരിക്കുന്നു. കുടിയേറ്റ ജീവിതമാണ് മേഖലയിലെ സംഘർഷങ്ങളുടെ പ്രധാന കാരണമെന്നാണ് ചിത്രം പറയുന്നത്. േപ്രക്ഷകഹൃദയം കീഴടക്കാൻ 'ദ യങ് കാൾ മാർക്സ്' തിരുവനന്തപുരം: ബർലിൻ ഉൾെപ്പടെ നിരവധി രാജ്യാന്തരമേളകളിൽ േപ്രക്ഷക പ്രീതി പിടിച്ചുപറ്റിയ 'ദ യങ് കാൾ മാർക്സ് 'കേരള രാജ്യാന്തര ചലച്ചിത്രമേളയിലും. ലോകസിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മാർക്സി​െൻറ ജീവിതത്തിൽ ഫ്രഡറിക് ഏംഗൽസുമായുള്ള കൂടിക്കാഴ്ച മുതൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചനവരെയുള്ള കാലമാണ് ചിത്രത്തി​െൻറ പ്രമേയം. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിലെ അധ്വാനവർഗം നേരിട്ട നരകയാതനകൾക്കാണ് ഇറ്റാലിയൻ സംവിധായകനായ റൗൾ പെക്ക് അഭ്രകാഴ്ചയൊരുക്കുന്നത്. ദാരിദ്യ്രവും മുതലാളി വർഗ ചൂഷണവും ഇരകളാക്കിയ തൊഴിലാളികളുടെ ജീവിതം 1842 മുതൽ 1847വരെയുള്ള മാർക്സി​െൻറ ജീവിതകഥക്ക് സമാന്തരമായി സംവിധായകൻ അനാവരണം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story