Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:17 AM GMT Updated On
date_range 30 Nov 2017 5:17 AM GMTയൂത്ത് കോൺഗ്രസ് നിവേദനം നൽകി
text_fieldsbookmark_border
തിരുവനന്തപുരം: ട്രെയിൻ യാത്രയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ജി. ലീന മുഖ്യമന്ത്രിക്കും തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർക്കും നിവേദനംനൽകി. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ യാത്രചെയ്ത സൗമ്യ കൊല്ലപ്പെട്ടതിന് ശേഷം കുറച്ചുകാലം വനിത കമ്പാർട്ടുമെൻറ് ട്രെയിനിെൻറ പുറകിൽനിന്ന് മധ്യഭാഗത്തേക്ക് മാറ്റിയിരുന്നു. എങ്കിലും ഇൗ വിഷയത്തിൽ വാർത്തപ്രാധാന്യം കുറഞ്ഞപ്പോൾ വീണ്ടും പഴയതുപോലെ പുറകിലേക്ക് മാറ്റുകയായിരുന്നു. റെയിൽവേ പൊലീസോ, ടി.ടി.ഇയോ ട്രെയിനിനകത്ത് വനിത കമ്പാർട്ടുമെൻറുകളിൽ നിർബന്ധമായും ഉണ്ടാവണമെന്നും ഹെൽപ് ലൈൻ നമ്പറുകളും പ്രദർശിപ്പിക്കണമെന്നും സ്ത്രീകളെ കമ്പാർട്ടുമെൻറുകളിൽ സി.സി.ടി.വി കാമറകൾ പ്രവർത്തനക്ഷമമാക്കണമെന്നും നിവേദനത്തിൽ യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഡോ. റിജി റഷീദ്, അനുഷ്മ ബഷീർ, സൗഫില, സുബിജ, ജി.വി. വിനേഷ് എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story