Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാലാഞ്ചിറയിൽ...

നാലാഞ്ചിറയിൽ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു

text_fields
bookmark_border
പേരൂർക്കട: . നാലാഞ്ചിറയിലെ പനയപ്പള്ളി റോഡിലെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന എറണാകുളം ചേരനല്ലൂർ സ്വദേശികളായ റോയ് തോമസ് (45), ഭാര്യ ഗ്രെയ്സ് (40) എന്നിവർ പൊള്ളലേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ സാമ്പത്തികബാധ്യതയാണെന്നാണ് െപാലീസി​െൻറ പ്രാഥമികനിഗമനം. മരിച്ച റോയ് തോമസ്‌ നേരത്തെ കർണാടകയിലെ കക്കിനട, തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ സാമ്പത്തികതട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കർണാടകയിലെ കക്കിനടയില്‍ സ്വകാര്യ ജോബ്‌ റിക്രൂട്ട്മ​െൻറ് ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ ലക്ഷങ്ങളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ജോലിക്കായി ഇയാള്‍ക്ക് വന്‍തുകകള്‍ നല്‍കിയവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2016ല്‍ കർണാടക പൊലീസ് കേസെടുത്ത് ഇയാളെ അന്വേഷിച്ച് വരുകയായിരുന്നു. ഇതിനുപുറമേ റോയ് തോമസ്‌ തലയോലപ്പറമ്പില്‍ ജോബ്‌ കണ്‍സള്‍ട്ടന്‍സി ആരംഭിക്കുകയും പലരില്‍ നിന്നായി 2.5 ലക്ഷം തട്ടിയെടുത്ത് മുങ്ങുകയും ചെയ്തതായും പരാതിയുണ്ട്. ഇതിനിടെ ഇയാള്‍ തിരുവനന്തപുരത്ത് താമസമുണ്ടെന്നറിഞ്ഞ കർണാടക പൊലീസ് ഇയാളെ അന്വേഷിച്ച് രണ്ടുദിവസമായി ഇവിടെ രഹസ്യമായി ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. പൊലീസ് സംഘത്തിലെ ചിലര്‍ കഴിഞ്ഞദിവസം റോയ് തോമസും െഗ്രയ്സും താമസിച്ചിരുന്ന നാലാഞ്ചിറയിലെ പനയപ്പള്ളിയിലെത്തിയിരുന്നു. ചില െറസിഡൻറ്സ് അസോസിയേഷന്‍ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയ കർണാടക പൊലീസ് ഇവരില്‍ ചിലരെ റോയ് തോമസി​െൻറ ഫോട്ടോ കാണിച്ച് ഉറപ്പ് വരുത്തിയതായും പറയപ്പെടുന്നു. റോയിയും െഗ്രയ്സും പൊള്ളലേറ്റ് മരിക്കുന്നതിന് തൊട്ട് മുമ്പ് കർണാടക പൊലീസ് ഇവര്‍ താമസിച്ചിരുന്ന വീടിന് സമീപം എത്തി ചിലരോട് പൊലീസ് ഐഡൻറിറ്റി കാര്‍ഡുകള്‍ കാണിച്ചതായും പറയുന്നു. ഇതിനുശേഷമാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ ഇരുവരെയും പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. റോയ് ഏറെ ദുരൂഹതകൾ നിറഞ്ഞ വ്യക്തിയായിരുെന്നന്ന്‍ സമീപവാസികളും പൊലീസും പറയുന്നു. ഗ്രെയ്സ് ഇയാളുടെ മൂന്നാമത്തെ ഭാര്യയാണെന്ന് മണ്ണന്തല പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു വർഷക്കാലമായി ഇവിടെ താമസിക്കുന്ന ഇവർക്ക് അയൽക്കാരുമായി ഒരുവിധ സഹകരണവും ഉണ്ടായിരുന്നില്ല. രണ്ടുപേരുടെയും ബന്ധുക്കളുമായും ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ പേരൂർക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്റ്റുവർട്ട് കീലർ, മണ്ണന്തല സബ് ഇന്‍സ്പെക്ടര്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അതേസമയം, റോയ് തോമസി​െൻറ മൃതദേഹം ഏറ്റുവാങ്ങാന്‍ ഇയാളുടെ എറണാകുളത്തുള്ള ബന്ധുക്കള്‍ വിസ്സമ്മതിച്ചതായി പൊലീസ് അറിയിച്ചു. െഗ്രയ്സി​െൻറ മൃതദേഹം ഏറ്റുവാങ്ങാന്‍ വ്യാഴാഴ്ച ഇവരുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തും. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മെഡിക്കൽ കോളജ് മോർച്ചറിയൽ സൂക്ഷിച്ചിരിക്കുകയാണ്. ചിത്രം: റോയ് തോമസ്‌, ഗ്രെയ്സ്
Show Full Article
TAGS:LOCAL NEWS 
Next Story