Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനബിദിന സന്ദേശ റാലിയും...

നബിദിന സന്ദേശ റാലിയും മാനവമൈത്രി സമ്മേളനവും നാളെ

text_fields
bookmark_border
കിളിമാനൂർ: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി, കിളിമാനൂർ ചൂട്ടയിൽ ജമാഅത്ത് പൗരസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നബിദിനസന്ദേശ റാലിയും മാനവമൈത്രി സമ്മേളനവും സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് കിളിമാനൂർ പഞ്ചായത്ത് ബസ്സ്റ്റാൻഡ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പുതിയകാവ് ചൂട്ടയിൽ മുസ്ലിം ജമാഅത്ത് അങ്കണത്തിൽനിന്ന് നബിദിന സന്ദേശ റാലി ആരംഭിക്കും. അഞ്ചിന് പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ നടക്കുന്ന മാനവമൈത്രി സമ്മേളനം മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജംഇയ്യതുൽ ഉലമ താലൂക്ക് പ്രസിഡൻറ് തോന്നയ്ക്കൽ കെ.എച്ച്. മുഹമ്മദ് മൗലവി അധ്യക്ഷത വഹിക്കും. മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നബിദിന സന്ദേശം നൽകും. വാർത്ത സമ്മേളനത്തിൽ ജനറൽ കൺവീനർ അഡ്വ. നസീർ ഹുസൈൻ, ട്രഷറർ പുളിമാത്ത് ഷാജഹാൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story