Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡിസംബർ ഒന്നിന് അവധി...

ഡിസംബർ ഒന്നിന് അവധി നൽകണം ^കെ.എം.വൈ.എഫ്

text_fields
bookmark_border
ഡിസംബർ ഒന്നിന് അവധി നൽകണം -കെ.എം.വൈ.എഫ് തിരുവനന്തപുരം: നബിദിനം ഡിസംബർ ഒന്നിന് ആയതിനാൽ അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവിയും ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദും സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. അന്ന് എല്ലാ മദ്റസകളിലും കുട്ടികളുടെ നബിദിന സന്ദേശ റാലികളും പ്രധാനകേന്ദ്രങ്ങളിൽ നബിദിന സമ്മേളനങ്ങളും നടക്കുന്നതിനാൽ എല്ലാവർക്കും പങ്കെടുക്കേണ്ടതുള്ളതിനാൽ സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും അവർ ആവശ്യപ്പെട്ടു. ബോൺഷോർ ഇന്ത്യയുടെ നാടകം 'ദ വാട്ടർ പ്രിൻസസ്' നാെള തിരുവനന്തപുരത്ത് തിരുവനന്തപുരം: ജലസംരക്ഷണം പ്രമേയമായുള്ള അലയൻസ് ഫ്രാൻസൈസ് മദ്രാസ് സംഘടിപ്പിക്കുന്ന നാടകം 'ദ വാട്ടർ പ്രിൻസസ്' വെള്ളിയാഴ്ച തിരുവനന്തപുരം ഭാരത് ഭവനിൽ അരങ്ങേറും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സൗഹൃദം ശകതമാക്കുക ലക്ഷ്യമിട്ടുള്ള ബോൺഷോർ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് 'ദ വാട്ടർ പ്രിൻസസ്' അവതരിപ്പിക്കുന്നത്. രാജ്യത്തെ ആറ് പ്രധാനനഗരങ്ങളിലാണ് ഈ നാടകം അവതരിപ്പിക്കുന്നത്. ഭൂമിയിലെ ഏറ്റവും വിലപ്പെട്ട വസ്തുവാണ് ജലം എന്ന അവബോധം യുവമനസ്സുകളിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ചെന്നൈ, പുതുശ്ശേരി എന്നിവിടങ്ങളിൽ ഇതിനകം അവതരിപ്പിച്ച നാടകം ഡിസംബർ മൂന്നിന് ബംഗളൂരുവിലും അഞ്ചിന് ഡൽഹിയിലും എട്ടിന് ഹൈദരാബാദിലും അരങ്ങേറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story