Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:14 AM GMT Updated On
date_range 2017-11-30T10:44:59+05:30നഗരത്തിൽ നാളെ ഗതാഗതക്രമീകരണം
text_fieldsതിരുവനന്തപുരം: ഡിസംബർ ഒന്നിന് ശംഖുംമുഖത്ത് അവസാനിക്കുന്ന യു.ഡി.എഫിെൻറ പടയൊരുക്കത്തിെൻറ സമാപനത്തോടനുബന്ധിച്ച് ഉച്ചക്ക് ഒന്നുമുതൽ തിരുവനന്തപുരം നഗരത്തിൽ ചുവടെപറയുന്ന ഗതാഗതക്രമീകരണങ്ങൾ ഏർെപ്പടുത്തി. കോവളം, നെയ്യാറ്റിൻകര, പാറശ്ശാല ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ തിരുവല്ലം, ബൈപാസ് ജങ്ഷൻ വഴി ഇൗഞ്ചക്കൽ-കല്ലുംമൂട്, വലിയതുറ, പഴയ എയർപോർട്ട് റോഡ് വഴി ശംഖുംമുഖത്ത് ആളെ ഇറക്കിയശേഷം ബംഗ്ലാദേശ്, സെൻറ് സേവ്യേഴ്സ് റോഡ്, സ്വീവേജ് ഫാം റോഡ്, സുലൈമാൻ സ്ട്രീറ്റ്, വലിയതുറ ഫുട്ബാൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, േപരൂർക്കട, അരുവിക്കര ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ബൈപാസ് വഴി കഴക്കൂട്ടം, െവൺപാലവട്ടം, ചാക്ക, ഒാൾസെയിൻറ്സ് വഴി വന്ന് ശംഖുംമുഖത്ത് ആളെ ഇറക്കിയശേഷം വെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി, വേളി ബോട്ട് ക്ലബ് റോഡിെൻറ ഇരുവശമുള്ള ബൈറോഡിൽ പാർക്ക് ചെയ്യണം. വട്ടിയൂർക്കാവ്, മലയിൻകീഴ്, കാട്ടാക്കട ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ഒാൾസെയിൻസ് വഴി ശംഖുംമുഖത്ത് ആളെ ഇറക്കിയശേഷം ഇൗഞ്ചക്കൽ ബൈപാസിൽ മെയിൻറോഡ് ഒഴിച്ച് മാർഗതടസ്സം കൂടാതെ പാർക്ക് ചെയ്യണം. കൊല്ലം, വർക്കല, ചിറയിൻകീഴ്, ആറ്റിങ്ങൽ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ തീരദേശപാത വഴി പെരുമാതുറ, സെൻറ് സേവ്യേഴ്സ് കോളജ്, തുമ്പ, വേളി, ഒാൾസെയിൻറ്സ് വഴി ശംഖുംമുഖത്ത് ആളെ ഇറക്കിയശേഷം വെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി, വേളി ബോട്ട് ക്ലബ് റോഡിെൻറ ഇരുവശമുള്ള ബൈറോഡുകളിലും വേളി ഇൻഡസ്ട്രിയൽ ഏരിയ റോഡിെൻറ ഒരുവശവും പാർക്ക് ചെയ്യണം. വാഹനങ്ങൾ ഗതാഗതതടസ്സം കൂടാെത പോകേണ്ട സ്ഥലങ്ങൾക്കനുസരിച്ച് പാർക്ക് ചെയ്യേണ്ടതാണ്. റോഡിന് പാരലൽ ആയോ ഗതാഗതതടസ്സം ഉണ്ടാക്കുന്നരീതിയിലോ പാർക്ക് ചെയ്തിരിക്കുന്ന മറ്റ് വാഹനങ്ങൾക്ക് കടന്നുേപാകുന്നതിന് തടസ്സം ഉണ്ടാക്കുന്നരീതിയിലോ പാർക്ക് ചെയ്യാൻ പാടില്ല. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറോ ക്ലീനറോ ഉണ്ടായിരിക്കണം. വാഹനങ്ങൾ പൂട്ടിയിട്ട് പോകുന്ന അവസരങ്ങളിൽ ഉത്തരവാദിത്തപ്പെട്ടയാളുടെ ഫോൺ നമ്പർ വ്യക്തമായി കാണുന്നരീതിയിൽ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം. എയർപോർട്ടിലേക്ക് വരുന്ന യാത്രക്കാർ കാലേകൂട്ടി ഗതാഗതത്തിരക്ക് കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കേണ്ടതും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ ഒാൾസെയ്ൻറ്സ്-ശംഖുംമുഖം റൂട്ട് ഒഴിവാക്കി ഇൗഞ്ചക്കൽ-കല്ലുംമൂട്-വലിയതുറ വഴി പോകണം. ഒരുകാരണവശാലും ചാക്ക, പേട്ട, പാറ്റൂർ, ജനറൽ േഹാസ്പിറ്റൽ, ആശാൻ സ്ക്വയർ, പാളയം, വെള്ളയമ്പലം റോഡിലും എയർപോർട്ട്, ചാക്ക, ഇൗഞ്ചക്കൽ, കോവളം റൂട്ടിലും ചാക്ക-കഴക്കൂട്ടം ബൈപാസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. പടയൊരുക്കത്തിെൻറ സമാപനവുമായി ബന്ധപ്പെട്ട് പ്രവർത്തകരെ കൊണ്ടുവരുന്ന വാഹനങ്ങൾ സുഗമവും സുരക്ഷിതവുമായ ഗതാഗതത്തിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണം. സമ്മേളനം കഴിഞ്ഞ് ആറ്റിങ്ങൽ, വർക്കല, കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വേളി, തുമ്പ, പെരുമാതുറ, പെരുമാതുറ പുതിയപാലം (തീരദേശപാത) വഴിയോ, തുമ്പ, കഴക്കൂട്ടം ദേശീയപാത വഴിയോ വടക്ക് ഭാഗത്തേക്ക് പോകണം. തെക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വലിയതുറ-ബീമാപള്ളി-പൂന്തുറ വഴി പോകണം. വട്ടിയൂർക്കാവ്, മലയിൻകീഴ്, കാട്ടാക്കട, പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ചാക്ക-പേട്ട-പാളയം വഴി പോകണം. തിരുവനന്തപുരം സിറ്റി പൊലീസിെൻറ മേൽ ഗതാഗതക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ട്രാഫിക് അസി. കമീഷണർ അറിയിച്ചു. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികൾക്കും നിർദേശങ്ങൾക്കും 0471 2558731, 2558732 എന്നീ നമ്പറുകളിൽ അറിയിക്കാം.
Next Story