Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:14 AM GMT Updated On
date_range 30 Nov 2017 5:14 AM GMTമലയിൻകീഴ്
text_fieldsbookmark_border
: മദ്യപിച്ച് സഹപ്രവർത്തകരെ ആക്രമിക്കുകയും ഓഫിസ് ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്ത കമ്യൂണിറ്റി ഹെൽത്ത് സെൻറർ അറ്റൻറർ പിടിയിൽ. പൊറ്റയിൽ കമ്യൂണിറ്റി ഹെൽത്ത് സെൻറർ (സി.എച്ച്.സി) അറ്റൻറർ കൊടുങ്ങാനൂർ സ്വദേശി ഹരികുമാറിനെയാണ് (45) പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.15നാണ് ആശുപത്രിയിൽ ഇയാൾ മദ്യപിച്ച് വെട്ടുകത്തിയുമായെത്തി സഹപ്രവർത്തകർക്ക് നേരെ വധഭീഷണിയുയർത്തി ആക്രമിക്കാൻ ശ്രമിക്കുകയും, ഫർണിചർ ഉൾപ്പെടെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തത്. ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. മുമ്പും സഹപ്രവർത്തകരുമായി ഇയാൾ കലഹിച്ച് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും, സ്ഥിരംശല്യക്കാരനാണെന്നും എസ്.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story