Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right73കാരിയെ ബലാത്സംഗം...

73കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
കാട്ടാക്കട: 73കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാൾ പിടിയിൽ. മാറനല്ലൂര്‍ മഞ്ഞറമൂല മാവുവിള പുത്തന്‍ വീട്ടില്‍ മനോഹരനെ (51) മാറനല്ലൂര്‍ എസ്.ഐ ഷിബുകുമാറും സംഘവും നെയ്യാറ്റിന്‍കര െവച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 20നാണ് അയല്‍വാസിയായ വൃദ്ധയെ ഇയാള്‍ പകല്‍ വീട്ടില്‍ കയറി പീഡിപ്പിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അയല്‍പക്കത്തും ആളുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് ഇയാള്‍ വൃദ്ധയുടെ വീട്ടില്‍ എത്തിയത്. ഇയാളുടെ ഭീഷണി പേടിച്ച് ആദ്യം വൃദ്ധ ഇക്കാര്യം പുറത്തു പറഞ്ഞില്ല. മൂന്നുദിവസം കഴിഞ്ഞാണ് വീട്ടുകാരോട് വിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. അയല്‍പക്കത്തെ വീടുകളില്‍ ഒളിഞ്ഞു നോക്കിയതിനും ബസില്‍ സ്ത്രീകളെ ഉപദ്രവിച്ചതിനും പല പ്രാവശ്യം നാട്ടുകാര്‍ മനോഹരനെ കൈകാര്യം ചെയ്തിട്ടുണ്ട്. പശുവിനെയും വളര്‍ത്തുമൃഗങ്ങളെയും പീഡിപ്പിക്കുമായിരുന്നതായും മാറനല്ലൂര്‍ പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story