Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാംസ്​കാരിക...

സാംസ്​കാരിക പ്രവർത്തകർക്ക് പൊതുവേദി ഒരുക്കും

text_fields
bookmark_border
കൊല്ലം: മൂല്യസംരക്ഷണം ലക്ഷ്യംെവച്ച് പ്രവർത്തിക്കാനും പൊതുകാര്യങ്ങൾ ചർച്ചചെയ്യാനും സാംസ്കാരിക പ്രവർത്തകർക്ക് പൊതുവേദി സംഘടിപ്പിക്കാനും സാംസ്കാരികകൂട്ടായ്മ തീരുമാനിച്ചു. പടയൊരുക്കം യാത്രയുടെ ഭാഗമായി നഗരത്തിലെ സാംസ്കാരിക പ്രവർത്തകരുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ ആശയ വിനിമയത്തിലാണ് തീരുമാനം. ഭാരതത്തി​െൻറ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളിയാകണമെന്ന് സ്വാതന്ത്ര്യസമര സേനാനി ചുളൂർ ഭാസ്കരൻ നായർ പറഞ്ഞു. സുകുമാരൻ നായർ, കലാമണ്ഡലം രാജീവൻ, തൊടിയൂർ വസന്തകുമാരി, ഉല്ലാസ് കോവൂർ, ബൈജു മലനട, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ, ആർട്ടിസ്റ്റ് കെ.വി. ജ്യോതിലാൽ, എയിറ്റ് പോയൻറ് കഫേ ഡയറക്ടർ ഷിൻലെ, നടൻ കുണ്ടറ ജോണി, മോഹൻ ശങ്കർ, മധുകുമാർ, അക്ഷരം ശ്രീകുമാർ, ആശ്രാമം ഉണ്ണികൃഷ്ണൻ, ഡോ. നടയ്ക്കൽ ശശി, ഡോ. വാസുദേവൻ, വെച്ചുച്ചിറ മധു, എസ്. സുധീശൻ, ശാന്തിനി ശുഭദേവൻ, അപ്സര ശശികുമാർ, നോവലിസ്റ്റ് ഇഞ്ചിക്കോടൻ എന്നിവർ പങ്കെടുത്തു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, എൻ. ജയചന്ദ്രൻ, ജി.ആർ. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story