Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെളിയം ഭൂമി...

വെളിയം ഭൂമി തട്ടിപ്പ്​: സി.പി.എമ്മും സി.പി.ഐയും നിലപാട് വ്യക്തമാക്കണം

text_fields
bookmark_border
കൊട്ടാരക്കര: വെളിയത്തെ ഭൂമി തട്ടിപ്പ് സംബന്ധിച്ച് സി.പി.എമ്മും സി.പി.െഎയും നിലപാട് വ്യക്തമാക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല ഭാരവാഹി യോഗം ആവശ്യപ്പെട്ടു. റവന്യൂ വകുപ്പിലെ 30-ൽപരം ഉദ്യോഗസ്ഥർ സംശയത്തി​െൻറ നിഴലിലുള്ള കേസിൽ ചിലരെ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ശ്രമം അപലപനീയമാണ്. ജില്ല ജനറൽ കൺവീനർ വി.കെ. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ്. ബാബുജി, ടി.കെ. വിനോദൻ, കെ. കരുണാകരൻപിള്ള, എ.എ. കബീർ, ജി. മുരളീധരൻ, പ്രിൻസ്, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story